മണിമല :വീട്ടിൽ അതിക്രമിച്ച് കയറി വയോധികയുടെ വള മോഷ്ടിച്ചു; പ്രതിയെ മണിമല പോലീസ് പിടികൂടി
മണിമല: വീട്ടിൽ അതിക്രമിച്ച് കയറി വയോധികയുടെ വള മോഷ്ടിച്ച പ്രതി അറസ്റ്റിൽ.
പത്തനാപുരം പൂകുളഞ്ഞി
ഷാ മൻസിൽ ഷാ (28) ആണ് മണിമല പോലീസിന്റെ പിടിയിലായത്.
വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതി മരുമകൾ വെള്ളം എടുക്കാൻ പോയ സമയത്ത് വയോധികയുടെ കൈയിൽ നിന്നും വള മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
പ്രതിയുടെ പേരിൽ ശാസ്താംകോട്ട വെഞ്ഞാറമൂട്, നൂറനാട് തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മണിമല എസ് എച്ച് ഒ അനൂപ് ജോസ്, എസ് ഐ മാരായ ഉദയകുമാർ, അനിൽ കെ പ്രകാശ്, എഎസ് ഐ ജോബി ജോസഫ്, സിപിഒ മാരായ അനിൽ എം എസ് , വിമൽ ബി നായർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…