എരുമേലി :ഭർത്താവ് പഞ്ചായത്ത് വാർഡിലും ഭാര്യ ബ്ലോക്ക് ഡിവിഷനിലുമാണ് മത്സരിക്കുന്നതെന്ന് മാത്രം. എരുമേലി പഞ്ചായത്തിൽ എലിവാലിക്കര വാർഡിലെ ഇടതു മുന്നണി സ്ഥാനാർത്ഥി സിപിഎം ഏരിയ കമ്മറ്റി അംഗമായ കെ സി ജോർജ്കുട്ടിയാണ് ഭർത്താവ്. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ എരുമേലി പഞ്ചായത്തിലെ ചേനപ്പാടി ഡിവിഷനിലെ ഇടതു മുന്നണി സ്ഥാനാർത്ഥി സിപിഎം ജില്ലാ കമ്മറ്റി അംഗമായ തങ്കമ്മ ജോർജ്കുട്ടിയാണ് ഭാര്യ. 25 വർഷത്തോളം സിപിഎം മുക്കൂട്ടുതറ ലോക്കൽ സെക്രട്ടറിയായിരുന്ന ജോർജ്കുട്ടി ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരിക്കുന്നത്. അതേസമയം പഞ്ചായത്തിലും ബ്ലോക്കിലും മത്സരിച്ചിട്ടുള്ള തങ്കമ്മ ജോർജ്കുട്ടി എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ തങ്കമ്മ ജോർജുകുട്ടി ജയിച്ച എലിവാലിക്കര വാർഡിൽ ആണ് ഇത്തവണ ഭർത്താവ് ജോർജ്കുട്ടി മത്സരിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ തങ്കമ്മ ജോർജുകുട്ടി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജിന്റെ സഹോദരി കൂടിയാണ്. തങ്കമ്മ ജോർജുകുട്ടി മുമ്പ് ഭരണങ്ങാനത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…