കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

ഇക്കുറി തെരഞ്ഞെടുപ്പ് അങ്കത്തട്ടിൽ മാറ്റുരയ്ക്കാൻ ഭർത്താവും ഭാര്യയും!

0
IMG_20251115_230311.jpg



എരുമേലി :ഭർത്താവ് പഞ്ചായത്ത്‌ വാർഡിലും ഭാര്യ ബ്ലോക്ക്‌ ഡിവിഷനിലുമാണ് മത്സരിക്കുന്നതെന്ന് മാത്രം. എരുമേലി പഞ്ചായത്തിൽ എലിവാലിക്കര വാർഡിലെ ഇടതു മുന്നണി സ്ഥാനാർത്ഥി സിപിഎം ഏരിയ കമ്മറ്റി അംഗമായ കെ സി ജോർജ്കുട്ടിയാണ് ഭർത്താവ്. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ എരുമേലി പഞ്ചായത്തിലെ ചേനപ്പാടി ഡിവിഷനിലെ ഇടതു മുന്നണി സ്ഥാനാർത്ഥി സിപിഎം ജില്ലാ കമ്മറ്റി അംഗമായ തങ്കമ്മ ജോർജ്കുട്ടിയാണ് ഭാര്യ.  25 വർഷത്തോളം സിപിഎം മുക്കൂട്ടുതറ ലോക്കൽ സെക്രട്ടറിയായിരുന്ന ജോർജ്കുട്ടി ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരിക്കുന്നത്. അതേസമയം പഞ്ചായത്തിലും ബ്ലോക്കിലും മത്സരിച്ചിട്ടുള്ള തങ്കമ്മ ജോർജ്കുട്ടി എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനവും കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ തങ്കമ്മ ജോർജുകുട്ടി ജയിച്ച എലിവാലിക്കര വാർഡിൽ ആണ് ഇത്തവണ ഭർത്താവ് ജോർജ്കുട്ടി മത്സരിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ തങ്കമ്മ ജോർജുകുട്ടി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജിന്റെ സഹോദരി കൂടിയാണ്.   തങ്കമ്മ ജോർജുകുട്ടി മുമ്പ് ഭരണങ്ങാനത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *