പൊൻകുന്നം :- തിരഞ്ഞെടുക്കപ്പെട്ട പുതിയ മെമ്പർമാരും ഭരണസമിതി അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ താൽക്കാലിക നിയമനം നടത്തുന്നതിനായി പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ബിജെപി ജില്ല സെക്രട്ടറി ജി ഹരിലാൽ ആരോപിച്ചു.
ഭരണപരമായ കാര്യങ്ങൾ ചർച്ചചെയ്യുന്നതിനും ഓഡിറ്റ് സംബന്ധമായ കാര്യങ്ങൾക്കുമായി ഇന്നലെ പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർത്തിരുന്നു. ഭരണപരമായ കാര്യങ്ങൾ എല്ലാം തന്നെ അതിൽ ചർച്ച ചെയ്തിട്ടുള്ളതുമാണ്.
വ്യാഴാഴ്ച വിളിച്ചു ചേർത്തിരിക്കുന്ന പഞ്ചായത്ത് കമ്മിറ്റി അധികാരം ഒഴിയുന്നതിന് മുമ്പ് സ്വന്തം പാർട്ടിക്കാരെ താൽക്കാലിക ജോലികളിലേക്ക് നിയമിക്കുവാൻ വേണ്ടിയുള്ള സിപിഎം തന്ത്രത്തിന്റെ ഭാഗമാണ്.
കേവലഭൂരിപക്ഷം ഇല്ലാത്തതിനാൽ ഇനിയും നിയമനങ്ങൾ അത്ര എളുപ്പമല്ല എന്ന ബോധ്യമാണ് പഞ്ചായത്ത് കമ്മിറ്റി വിളിച്ചുചേർത്തതിനു പിന്നിലെന്നും ബിജെപി ആരോപിച്ചു. പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർക്കാനുള്ള തീരുമാനത്തിനെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതികൾ നൽകിയിട്ടുണ്ട്.
പഞ്ചായത്ത് വിളിച്ചുചേർക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജി ഹരിലാൽ പറഞ്ഞു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…