കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

ചിറക്കടവിൽ പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർക്കുന്നത് നിയമവിരുദ്ധം : ബിജെപി ജില്ല സെക്രട്ടറി ജി ഹരിലാൽ

0
FB_IMG_1765940424535.jpg


പൊൻകുന്നം :- തിരഞ്ഞെടുക്കപ്പെട്ട പുതിയ മെമ്പർമാരും ഭരണസമിതി അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ താൽക്കാലിക നിയമനം നടത്തുന്നതിനായി പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ബിജെപി ജില്ല സെക്രട്ടറി ജി ഹരിലാൽ ആരോപിച്ചു.

ഭരണപരമായ കാര്യങ്ങൾ ചർച്ചചെയ്യുന്നതിനും ഓഡിറ്റ് സംബന്ധമായ കാര്യങ്ങൾക്കുമായി ഇന്നലെ പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർത്തിരുന്നു. ഭരണപരമായ കാര്യങ്ങൾ എല്ലാം തന്നെ അതിൽ ചർച്ച ചെയ്തിട്ടുള്ളതുമാണ്.

വ്യാഴാഴ്ച വിളിച്ചു ചേർത്തിരിക്കുന്ന പഞ്ചായത്ത് കമ്മിറ്റി അധികാരം ഒഴിയുന്നതിന് മുമ്പ്  സ്വന്തം പാർട്ടിക്കാരെ താൽക്കാലിക ജോലികളിലേക്ക് നിയമിക്കുവാൻ വേണ്ടിയുള്ള സിപിഎം തന്ത്രത്തിന്റെ ഭാഗമാണ്.
കേവലഭൂരിപക്ഷം ഇല്ലാത്തതിനാൽ ഇനിയും നിയമനങ്ങൾ അത്ര എളുപ്പമല്ല എന്ന ബോധ്യമാണ് പഞ്ചായത്ത് കമ്മിറ്റി വിളിച്ചുചേർത്തതിനു പിന്നിലെന്നും ബിജെപി ആരോപിച്ചു. പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർക്കാനുള്ള തീരുമാനത്തിനെതിരെ  ബന്ധപ്പെട്ട അധികാരികൾക്ക് പരാതികൾ നൽകിയിട്ടുണ്ട്.

പഞ്ചായത്ത് വിളിച്ചുചേർക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജി ഹരിലാൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *