ഈരാറ്റുപേട്ട: കർഷകനാണ് നാടിന്റെ നട്ടെല്ലെന്ന് ഇനിയെങ്കിലും ഭരണ കർത്താക്കൾ തിരിച്ചറിയണമെന്നും, കർഷകനെ പിൻതുണച്ചില്ലെങ്കിൽ നാട് നശിക്കുമെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്നാട്ടിലെയും , കർണ്ണാടകയിലെയും കർഷകർക്ക് സർക്കാരുകൾ നൽകുന്ന പരിഗണന കേരളം കണ്ട് പഠിക്കേണ്ടതാണെന്നും അദ്ധേഹം പറഞ്ഞു.
കർഷകന് കൃഷി ചെയ്യാൻ പിൻതുണ നൽകിയാൽ കാർഷിക മേഘലയിൽ സമൃദ്ധി ഉണ്ടാകുമെന്നും സജി പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക മേഖലയിൽ മികവ് തെളിയിച്ച ഈരാറ്റുപേട്ട മുൻ മുനിസിപ്പൽ ചെയർമാൻ റ്റി.എം. റഷിദിനെ കൃഷിയിടത്തിൽ എത്തി മെമന്റോ നൽകി ആദരിച്ച് സംസാരിക്കുക ആയിരുന്നു അദ്ധേഹം.
തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ ചീഫ് കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.
നേതാക്കളായ പ്രഫ: ബാലു ജി വെള്ളിക്കര , കൊച്ചു മുഹമ്മദ് വല്ലത്ത്, നോബി ജോസ് , നിയാസ് കെ.പി , നൗഷാദ് കീഴേടത്ത്, ജോർജ് സി.ജെ, നാസ്സർ, സക്കീർ ചെമ്മരപള്ളി, വി.കെ. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…