മൂന്നാർ :സോണിയ ഗാന്ധി മത്സരിക്കുന്നത് താമര അടയാളത്തിൽ
പേരിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവിന്റ പേരാണെങ്കിലും ഇടുക്കി മൂന്നാറിൽ സോണിയ ഗാന്ധി മത്സരിക്കുന്നത് ബിജെപിക്ക് വേണ്ടിയാണ്. രാജീവ് ഗാന്ധിയുടെ ഭാര്യയുകോൺഗ്രസ് നേതാവും, രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി എന്നിവരുടെ മാതാവായ സോണിയ ഗാന്ധിയെ കുറിച്ചല്ല പറയുന്നത്. ഇ ഇടുക്കി മൂന്നാറിലെ സോണിയ ഗാന്ധിയെ(34) കുറിച്ചാണ്. മൂന്നാർ പഞ്ചായത്തിലേക്കാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. അതും ബിജെപിക്ക് വേണ്ടി താമര ചിഹ്നത്തിൽ
മൂന്നാർ പഞ്ചായത്തിലെ 16ാം വാർഡായ നല്ലതണ്ണിയിലാണ് 34 കാരി സോണിയ ഗാന്ധി ബിജെപി സ്ഥാനാർഥിയാകുന്നത്. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് സോണിയ ഗാന്ധി. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പരേതനായ ദുരൈരാജിന്റെ മകളാണ് സോണിയ ഗാന്ധി
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് ദുരൈരാജ് മകൾക്ക് ഈ പേര് നൽകിയത്. എന്നാൽ ഭർത്താവ് ബിജെപി പ്രവർത്തകനായതോടെയാണ് സോണിയ ഗാന്ധിയും ബിജെപി അനുഭാവിയായത്. കോൺഗ്രസിലെമഞ്ജുള രമേഷും,സിപിഎം ലെ വലർ മതിയുമാണ് സോണിയ ഗാന്ധിയുടെ എതിർ സ്ഥാനാർത്ഥികൾ ഇവിടെ സോണിയ ഗാന്ധി ജയിക്കുമേ എന്ന് കാത്തിരുന്നു കാണാം
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…