കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

മുന്നാറിലെ സോണിയ ഗാന്ധി മത്സരിക്കുന്നത് താമര അടയാളത്തിൽ

0
IMG_20251202_182400.jpg

മൂന്നാർ :സോണിയ ഗാന്ധി മത്സരിക്കുന്നത് താമര അടയാളത്തിൽ
പേരിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവിന്റ പേരാണെങ്കിലും ഇടുക്കി മൂന്നാറിൽ  സോണിയ ഗാന്ധി മത്സരിക്കുന്നത് ബിജെപിക്ക് വേണ്ടിയാണ്. രാജീവ് ഗാന്ധിയുടെ ഭാര്യയുകോൺഗ്രസ് നേതാവും, രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി എന്നിവരുടെ മാതാവായ  സോണിയ ഗാന്ധിയെ കുറിച്ചല്ല പറയുന്നത്. ഇ ഇടുക്കി മൂന്നാറിലെ സോണിയ ഗാന്ധിയെ(34) കുറിച്ചാണ്. മൂന്നാർ പഞ്ചായത്തിലേക്കാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. അതും ബിജെപിക്ക് വേണ്ടി താമര ചിഹ്നത്തിൽ

മൂന്നാർ പഞ്ചായത്തിലെ 16ാം വാർഡായ നല്ലതണ്ണിയിലാണ് 34 കാരി സോണിയ ഗാന്ധി ബിജെപി സ്ഥാനാർഥിയാകുന്നത്. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് സോണിയ ഗാന്ധി. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പരേതനായ ദുരൈരാജിന്റെ മകളാണ് സോണിയ ഗാന്ധി
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് ദുരൈരാജ് മകൾക്ക് ഈ പേര് നൽകിയത്. എന്നാൽ ഭർത്താവ് ബിജെപി പ്രവർത്തകനായതോടെയാണ് സോണിയ ഗാന്ധിയും ബിജെപി അനുഭാവിയായത്. കോൺഗ്രസിലെമഞ്ജുള രമേഷും,സിപിഎം ലെ വലർ മതിയുമാണ് സോണിയ ഗാന്ധിയുടെ എതിർ സ്ഥാനാർത്ഥികൾ ഇവിടെ സോണിയ ഗാന്ധി ജയിക്കുമേ എന്ന് കാത്തിരുന്നു കാണാം

Leave a Reply

Your email address will not be published. Required fields are marked *