ഇടുക്കി: വണ്ടൻമേട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ (എസ്.എച്ച്.ഒ) ശ്രീ.എ.ഷൈൻ കുമാറിന്റ ഔദ്യോഗിക സർവീസിൽ ഒരു പൊൻതൂവൽ കൂടി.
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 22 വർഷത്തെ കഠിന തടവിനും 45000/- രൂപ പിഴയും ശിക്ഷ.
വണ്ടൻമേട് വില്ലേജ്, മാലി കരയിൽ കീഴ്മാലി ഭാഗത്ത് മണി (56) യെയാണ് കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്. 2023-ലാണ് കേസിനാസ്പദമായ സംഭവം. പ്രതി അതിജീവിതയുടെ വായിൽ ടേപ്പ് ഒട്ടിച്ച് മുഖത്ത് സ്പ്രേ അടിച്ചു വീട്ടിൽ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. പോക്സോയുടെ വിവിധ വകുപ്പുകൾ പ്രകാരം 22 വർഷത്തെ കഠിന തടവിനും 45000/- രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 7 മാസത്തെ അധിക തടവും ആണ് ശിക്ഷിച്ചത്. 2024 ൽ വണ്ടൻമേട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. വണ്ടൻമേട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീ.എ.ഷൈൻ കുമാർ ആണ് കേസിൽ അന്വേഷണം നടത്തിയത്.
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…