മുണ്ടക്കയം: തെക്കേമല ഗ്രാമ സംഗമം അട്ടിമറിച്ചത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണന്നു കോണ്‍ഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായി ഷാജി പുല്ലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.തെക്കേമല നിവാസികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഗ്രാമസംഗമം അവസാന നിമിഷം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീന്‍ ഇടപെട്ടു അട്ടിമറിക്കുകയായിരുന്നു. സംഗമം ഉദ്ഘാടനം ചെയ്യാന്‍ വരാന്‍ തയ്യാറായിരുന്ന ഇടുക്കി ജില്ലാ കലക്ടറെഅവസാനദിവസം തെറ്റിധരിപ്പിച്ചാണ് പ്രോഗ്രാം ഇല്ലാതാക്കിയത്.പ്രോഗ്രാമിന്റെ അധ്യക്ഷയാവേണ്ട പ്രസിഡന്റ് സംഗമവും പഞ്ചായത്തുമായോ പ്രസിഡന്റ് എന്ന നിലയിലോ യാതൊരു ബന്ധവുമില്ലന്നു കലക്ടറുടെ ഗണ്‍മാനെ വിളിച്ചു പറയുകയും അതിനാല്‍ പ്രോഗ്രാമില്‍ പങ്കെടുക്കരുതെന്നു ആവശ്യപ്പെടുകയുമായിരുന്നു.ഇതേ തുടര്‍ന്നു കലക്ടര്‍ പ്രോഗ്രാമില്‍ പങ്കെടുക്കില്ലന്നു അറിയിക്കുകയായിരുന്നു.സംഗമവുമായി ബന്ധപ്പെട്ടു ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ തലേദിവസം വൈകിട്ടു ഏഴുമണിയോടെ കലക്ടറെ തെറ്റിധരിപ്പിച്ചുളള പഞ്ചായത്ത് പ്രസിഡന്റിന്റെ നാടകമാണ് പ്രോഗ്രാംഅട്ടിമറിച്ചത്.തെക്കേമല ക്രൈസ്തവ ദേവാലയം വിവിധ കുടുംബശ്രി യൂനിറ്റുകള്‍,വിവിധ കര്‍ഷകര്‍ എല്ലാവരും പ്രോഗ്രാമിനായി കഠിനാദ്ധ്വാനം ചെയ്തു പ്രോഗ്രം വിജയിപ്പിക്കാനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. വിവധ തലങ്ങളില്‍ മികവുകാട്ടിയ വിദ്യാര്‍ത്ഥികളെയും കര്‍ഷകരെയും ആദരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ നാടിനു പുറത്തുപോയിരുന്ന നിരവധിയാളുകള്‍ പങ്കെടുക്കുന്നതിനായി നാട്ടില്‍ എത്തിചേര്‍ന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് തെക്കേമല ഗ്രാമത്തോട് കാട്ടിയ ചതിവാണിതെന്നും ഷാജി പറഞ്ഞു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…