കാഞ്ഞിരപ്പള്ളി: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ വരുന്ന ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പിൽ പണമൊഴുക്കി കെഎസ്‌യു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് കേന്ദ്രീകരിച്ച്, വിദ്യാർത്ഥികൾക്ക് വ്യാപകമായി പണം വാഗ്ദാനം ചെയ്തു, സ്ഥാനാർത്ഥികളെ നിർമ്മിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കെഎസ്‌യു പ്രവർത്തകർ. ഇതോടൊപ്പം എസ്എഫ്ഐയുടെ സ്ഥാനാർത്ഥികളെ, നിരന്തരമായി ഭീഷണിപ്പെടുത്തുകയും, എസ്എഫ്ഐയുടെ പാനലിൽ മത്സരിക്കാൻ പാടില്ല എന്ന് ആജ്ഞാപിച്ച് കൊണ്ട് വിദ്യാർത്ഥികളെ അടിച്ചമർത്തുകയും ചെയ്യുന്ന നിലപാടാണ് കെഎസ്‌യു സ്വീകരിച്ചു പോകുന്നത്. നിലവിൽ യാതൊരുവിധ സംഘർഷ സാഹചര്യങ്ങളും ഇല്ലാത്ത ക്യാമ്പസിൽ, അരക്ഷിതാവസ്ഥ സൃഷ്ടിച്ച്, വിദ്യാർത്ഥികളെ മത്സര രംഗത്ത് നിന്ന് പിന്തിരിപ്പിക്കാൻ ഉള്ള പല ശ്രമങ്ങളും കഴിഞ്ഞ രണ്ട് ദിവസമായി കെഎസ്‌യു നടത്തിവരികയാണ്. ഈ ശ്രമങ്ങൾ വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞതോടെയാണ്, പണം നൽകി സ്ഥാനാർഥികളെ നിർമ്മിക്കാനുള്ള ശ്രമം ആരംഭിച്ചത്. ” ജനാധിപത്യപരമായി മുഴുവൻ സീറ്റിലും കെഎസ്‌യു മത്സരിച്ചാലും തങ്ങൾക്ക് ജയിക്കാൻ കഴിയുമെന്നും, എന്നാൽ ഇത്തരം അരാഷ്ട്രീയ പ്രവർത്തനങ്ങളെ വിദ്യാർത്ഥികൾ തള്ളിക്കളയും” എന്ന് എസ്എഫ്ഐ ഏരിയ സെക്രട്ടറി അസ്‌ലം മുഹമ്മദ് പ്രസ്താവനയിലൂടെ അറിയിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…