കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

കലാലയ യൂണിയൻ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ വിലക്കെടുത്ത് കെ.എസ്.യു, ആരോപണവുമായി SFI

d7fa9046-ddc7-45e8-ad03-2267892d33da.jpg

കാഞ്ഞിരപ്പള്ളി: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ വരുന്ന ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പിൽ പണമൊഴുക്കി കെഎസ്‌യു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് കേന്ദ്രീകരിച്ച്, വിദ്യാർത്ഥികൾക്ക് വ്യാപകമായി പണം വാഗ്ദാനം ചെയ്തു, സ്ഥാനാർത്ഥികളെ നിർമ്മിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കെഎസ്‌യു പ്രവർത്തകർ. ഇതോടൊപ്പം എസ്എഫ്ഐയുടെ സ്ഥാനാർത്ഥികളെ, നിരന്തരമായി ഭീഷണിപ്പെടുത്തുകയും, എസ്എഫ്ഐയുടെ പാനലിൽ മത്സരിക്കാൻ പാടില്ല എന്ന് ആജ്ഞാപിച്ച് കൊണ്ട് വിദ്യാർത്ഥികളെ അടിച്ചമർത്തുകയും ചെയ്യുന്ന നിലപാടാണ് കെഎസ്‌യു സ്വീകരിച്ചു പോകുന്നത്. നിലവിൽ യാതൊരുവിധ സംഘർഷ സാഹചര്യങ്ങളും ഇല്ലാത്ത ക്യാമ്പസിൽ, അരക്ഷിതാവസ്ഥ സൃഷ്ടിച്ച്, വിദ്യാർത്ഥികളെ മത്സര രംഗത്ത് നിന്ന് പിന്തിരിപ്പിക്കാൻ ഉള്ള പല ശ്രമങ്ങളും കഴിഞ്ഞ രണ്ട് ദിവസമായി കെഎസ്‌യു നടത്തിവരികയാണ്. ഈ ശ്രമങ്ങൾ വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞതോടെയാണ്, പണം നൽകി സ്ഥാനാർഥികളെ നിർമ്മിക്കാനുള്ള ശ്രമം ആരംഭിച്ചത്. ” ജനാധിപത്യപരമായി മുഴുവൻ സീറ്റിലും കെഎസ്‌യു മത്സരിച്ചാലും തങ്ങൾക്ക് ജയിക്കാൻ കഴിയുമെന്നും, എന്നാൽ ഇത്തരം അരാഷ്ട്രീയ പ്രവർത്തനങ്ങളെ വിദ്യാർത്ഥികൾ തള്ളിക്കളയും” എന്ന് എസ്എഫ്ഐ ഏരിയ സെക്രട്ടറി അസ്‌ലം മുഹമ്മദ് പ്രസ്താവനയിലൂടെ അറിയിച്ചു.

You may have missed