കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്ത് 15-ാം വാർഡിലെ കുന്നുംഭാഗം റോഡ് സംബന്ധിച്ച് ചിലർ നടത്തുന്ന കുപ്രചരണങ്ങൾ അടിസ്ഥഥാനരഹിതമാണെന്ന് പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പാറത്തോട് പഞ്ചായത്തിലെ 15-ാം വാർഡിലെ മെംബറുടെ കഴിവുകേട് മറച്ചുവെയ്ക്കാൻ നടത്തുന്ന സമാരംഭാസമാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിനുള്ളിൽ അരങ്ങേറിയത്. പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുത്തുമാറ് ഒരു കൂട്ടം ആളുകൾ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മുറിയുടെ മുന്നിലെത്തി ആരോപണങ്ങൾ ഉന്നയിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. ഓൺലൈൻ മാധ്യമങ്ങളേയും ചില പത്രലേഖകരേയും സ്‌ഥലത്തു വിളിച്ചു വരുത്തിയ ശേഷമായിരുന്നു ഈ സമരാഭാസം. പഞ്ചായത്ത് പ്രസിഡന്റനെ അപകീർത്തിപ്പെടുത്തിയതിനും, ഓഫീസ് പ്രവർത്തനം തടസപ്പെടുത്തിയവർക്കമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഈ റോഡിന്റെ കയറ്റം കുറയ്ക്കുവാനും റോഡിന്റെ വശം കോൺക്രീറ്റ് ചെയ്‌ത് നവീകരിക്കുവാനുമായി പത്തുലക്ഷം രൂപ അനുവദിക്കുകയായിരുന്നു. മാർച്ചിനു മുമ്പ് പണി പൂർത്തിയാക്കുമെന്ന് കരാറുകാരൻ എഗ്രിമെന്റ്. വെച്ചിരുന്നുവെങ്കിലും ഇത് നടപ്പായില്ല. കുന്നുീഭാഗം റോഡിന്റെ പണി എത്രയും വേഗം പൂർത്തീകരിക്കുവാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുക്കുകയും ചെയ്തിടുണ്ട്.
പ്രസിഡന്റിനും പഞ്ചായത്തിനുമെതിരെ ചിലർ നടത്തുന്ന അപവാദ പ്രചരണങ്ങൾ അവസാനിപിക്കണമെന്നും പ്രസിഡന്റ് ആവശ്യപെട്ടു. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് മെംബർമാരായ വിജയമ്മ വിജയലാൽ, ഡയസ് കോക്കാട്ട്, കെ എസ് സിയാദ്, ജോണി കുട്ടി മഠത്തിനകം എന്നിവരും പങ്കെടുത്തു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…