Categories: Mundakayam

തുടര്‍ച്ചയായി പിന്തുടര്‍ന്ന് അപമാനിക്കുന്നു’; എക്‌സൈസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍

മുണ്ടക്കയം: വ്യാജ ആരോപണങ്ങളുന്നയിച്ച് തുടര്‍ച്ചയായി പിന്തുടര്‍ന്ന് തങ്ങളുടെ പിതാവിനെ അപമാനിക്കുന്നവെന്നാരോപിച്ച് കൂട്ടിക്കല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കൂട്ടിക്കല്‍ ഏന്തയാര്‍ പ്ലാപ്പറമ്പില്‍ പി എസ് അളകനന്ദ, പി എസ് കാശിനാഥന്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

തങ്ങളുടെ പിതാവായ കൂട്ടിക്കല്‍ പഞ്ചായത്ത് ലൈബ്രററിയിലെ പാര്‍ട്ട് ടൈം ലൈബ്രറേറിയന്‍ പി.റ്റി സുധാകരനെ ലഹരി വസ്തുക്കള്‍ സൂക്ഷിക്കുന്നതായി ആരോപിച്ച് സ്ഥിരമായി പിന്തുടര്‍ന്ന് പീഡിപ്പിക്കുന്നതായാണ് കുട്ടികളുടെ പരാതി. ആഗസ്റ്റ് എട്ടാം തിയതി വെള്ളിയാഴ്ച മുണ്ടക്കയത്തെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തിലെത്തി ഇതര ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ച് ഇദ്ദേഹത്തെ ആക്ഷേപിച്ചിരുന്നു.

ലൈബ്രററിയില്‍ എം ഡി എം എ സൂക്ഷിച്ചിട്ടുണ്ടെന്നും പരിശോധനയ്ക്കായി തുറന്നു കൊടുക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ സെക്രട്ടറിയുടെ അനുവാദം ഇല്ലാതെ പരിശോധന പറ്റില്ലെന്ന് പറഞ്ഞ ഇദ്ദേഹത്തെ ഓഫീസില്‍ വെച്ച് മൂന്നുവര്‍ഷം അകത്തിടുമെന്ന് ഭീക്ഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ലൈബ്രററിയില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. നാലഞ്ചുവര്‍ഷമായി സ്ഥിരമായി ഉദ്യോഗസ്ഥര്‍ ഇതേ കാരണം പറഞ്ഞ് പരിശോധനയ്‌ക്കെത്താറുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

28 minutes ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

54 minutes ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

14 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

16 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

17 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

20 hours ago