ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപ്പോൾ ഉയർന്ന ചിന്ത പോലെ, ഒരു കുഞ്ഞ് അവക്കാഡോ കുരു സുമേഷ് എന്ന യുവാവിന്റെ മനസ്സിൽ വീഴ്ത്തിയ ആശയത്തിലൂടെ പൊതുഇടം ഇനി പൂക്കളുടെ വർണങ്ങളിലും സുഗന്ധത്തിലും നിറയും. ‘‘ ഒരു വൃക്ഷം മാത്രമായിരുന്നു ലക്ഷ്യം എന്നാൽ ഇപ്പോൾ ഒരു പൂന്തോട്ടം എന്നതാണ് മനസ്സിൽ ’’ ബൈപാസ് റോഡിൽ പൊതു വ്യായാമ സ്ഥലത്തിനു മുൻപിൽ ഇന്നലെ 15–ാം ദിവസത്തെ ചെടി നട്ടുകൊണ്ട് വരിക്കാനി കിഴക്കൻമുറിയിൽ കെ.ടി.സുമേഷ് പറയുന്നു. ഓരോ ദിവസവും ഓരോ പൂ ചെടികൾ നട്ട് ഇവിടെ ഒരു ഉദ്യാനമായി മാറ്റാനാണു നീക്കം.
വീട്ടിലേക്ക് വാങ്ങുകയും മിച്ചം വരികയും ചെയ്ത അവക്കാഡോ കുരു സുമേഷിന്റെ മനസ്സിൽ പൊട്ടിച്ച ആശയമാണ്, വ്യായാമ കേന്ദ്രത്തിന് സമീപം കുഴിച്ചു വയ്ക്കാം എന്നത്. കുരു വലിയ മരമായി അവക്കാഡോ പഴം ആളുകൾ നല്ല ആരോഗ്യത്തിനായി ഭക്ഷിക്കുന്നതുവരെ സ്വപ്നം കണ്ട് വെൽനെസ് കോച്ച് കൂടിയായ സുമേഷ് വിത്ത് നട്ടു. ഇതോടെയാണ് ഇവിടെ ഒരു പൂന്തോട്ടമാക്കി മാറ്റിയാലോ എന്ന ആശയം ഉയർന്നത്. പിന്നീട് ഓരോ ദിവസവും ഓരോ ചെടികൾ നടാം എന്നായി. അങ്ങനെ 15 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്.
വ്യായാമ കേന്ദ്രത്തിന് മുൻപിൽ മനോഹരമായ പൂന്തോട്ടം ഉണ്ടാകണം. മഞ്ഞ മുള വേലികെട്ടി മനോഹരമായി പരിപാലിക്കണം. കൂടുതൽ ആളുകൾ ഇതിനോട് സഹകരിച്ച് എത്തണം അങ്ങനെ നീളുകയാണ് സുമേഷിന്റെ പ്രതീക്ഷകൾ. ഒപ്പം ഭാര്യ ശരണ്യ മക്കൾ അനന്യ അർജുൻ എന്നിവരും ഒപ്പമുണ്ട്. ഒരു പ്രതീക്ഷയും ഇല്ലാതെ ബൈപാസ് റോഡിൽ ചെറിയ പാലത്തിന് സമീപം മുൻപ് നട്ട ഇല്ലി തൈകൾ ഇപ്പോൾ യാത്രക്കാർക്ക് തണലായി മാറി. വലിയ പ്രതീക്ഷയോടെ ആരംഭിച്ച സുമേഷിന്റെ ഒറ്റയാൾ പോരാട്ടത്തിൽ കൂടുതൽ ആളുകളുടെ സഹകരണങ്ങളും ലഭിക്കുന്നു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ജില്ലാ പഞ്ചായത്തംഗം പി.ആർ.അനുപമയുടെ നേതൃത്വത്തിലാണ് പൊതുവ്യായാമ കേന്ദ്രം ആരംഭിച്ചത്. പ്രഭാതത്തിലും വൈകുന്നേരങ്ങളിലും ഇവിടെ നിരവധി ആളുകളും എത്തുന്നു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…