ത്രിതല പഞ്ചായത്തുകളുടെ അമരത്തേക്ക് ഇനി ആര് എന്ന ചോദ്യവുമായി അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും തിരഞ്ഞെടുപ്പ് എത്തുമ്പോൾ രാഷ്ട്രീയ അരങ്ങുകളും അണിയറയും തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുകയാണ്. രാഷ്ട്രീയ പാളയങ്ങളിൽ ചർച്ചകളുടെ വേലിയേറ്റങ്ങൾ ഓരോ ദിനവും അലയടിക്കുന്നു. കൈവിട്ടതും കിട്ടാതെ പോയതുമായ സ്ഥാനാർഥിത്വത്തിനായി അഞ്ച് വർഷത്തെ കാത്തിരിപ്പോടെ പൊരുതുന്ന ജന നേതാക്കളും സ്ഥാനം ഉറപ്പിക്കാൻ ആവുന്നതെല്ലാം ചെയ്ത ജനപ്രതിനിധികളും കച്ച കെട്ടി ഇറങ്ങുമ്പോൾ ഇക്കുറി തിരഞ്ഞെടുപ്പിൽ തീപാറും . ഒൻപത് പഞ്ചായത്തുകളും ഒരു ബ്ലോക്ക് പഞ്ചായത്തും ഉൾപ്പെട്ട കാഞ്ഞിരപ്പള്ളി താലൂക്കിലേക്ക് ഇടുക്കി ജില്ലയിലെ അതിർത്തി പഞ്ചായത്തായ പെരുവന്താനം, കൊക്കയാർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കാറ്റും ആവേശമായി ആഞ്ഞ് വീശും.
വാർഡ് വിഭജനത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് പുതിയ പരീക്ഷ തന്നെയാണ്. പുതിയ വാർഡുകൾ എല്ലാ പഞ്ചായത്തുകളിലും വർധിച്ചതോടെ പഴയ രാഷ്ട്രീയ സമവായങ്ങളും പാരമ്പര്യങ്ങളും ഇക്കുറി തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ വിലപ്പോകില്ല. വാർഡുകളിലെ രൂപമാറ്റങ്ങൾ പഠന വിധേയമാക്കി പുതിയ വാർഡുകളിൽ ആരെ പരീക്ഷിക്കും എന്നത് ഉൾപ്പെടെ ഉത്തരം കിട്ടാത്ത ചർച്ചകൾ ആകുന്നു. എണ്ണം വർധിച്ചതോടെ മുന്നണി വിജയത്തിന്റെ കണക്ക് പുസ്തകങ്ങളിലും പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ കണ്ടെത്തേണ്ട തിരക്കിലാണ് പാർട്ടി ഓഫിസുകൾ
15 ഡിവിഷനുകളുള്ള ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് ഭരണത്തിലാണ്. അധികമായി രൂപീകരിച്ച പുലിക്കുന്ന് ഡിവിഷൻ കൂടി എത്തിയതോടെ ഇനി 16 ഡിവിഷനുകളിൽ തിരഞ്ഞെടുപ്പ് നടക്കും. മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളുടെ വാർഡുകൾ പങ്കിടുന്ന ഡിവിഷനിലെ ഘടന ആശയക്കുഴപ്പം നിറഞ്ഞതാണെങ്കിലും പുതിയ സീറ്റിൽ ആർക്ക് അവകാശം എന്ന ചർച്ചകൾ സജീവമാണ്.
ഇടുക്കി ജില്ലയിലെ കൊക്കയാർ പെരുവന്താനം പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് ആവേശവും മലയോര മേഖലയിലെ ആരവങ്ങളാകും. 14 വാർഡുകളുള്ള പെരുവന്താനം പഞ്ചായത്തിൽ കോൺഗ്രസാണ് ഭരിക്കുന്നത്. പുതുതായി വാർഡുകൾ ഇല്ല. 13 വാർഡുകൾ ഉണ്ടായിരുന്ന കൊക്കയാർ എൽഡിഎഫ് ഭരണമാണ്. ഇവിടെ പുളിക്കത്തടം (8) എന്ന വാർഡ് രൂപീകരിച്ചതോടെ 14 വാർഡുകളിലേക്കാണ് ജനവിധി നടക്കുക. മേഖലയായ ഇരു പഞ്ചായത്തുകളിലെയും ആളുകൾ താമസിക്കുന്ന കോട്ടയം ജില്ലയുടെ പ്രദേശങ്ങളിലാണ് അതിനാൽ തന്നെ ഇവിടെ നിന്നും പ്രചാരണം അതിർത്തി കടന്നും എത്തും.
മുണ്ടക്കയം യുഡിഎഫ് പാളയത്തിൽ നിന്ന് പത്ത് വർഷത്തിനുശേഷം ഭരണം തിരികെ പിടിച്ച് എൽഡിഎഫ് കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചു. 21 വാർഡുകളുള്ള പഞ്ചായത്തിൽ എൽഡിഎഫ് 12, യുഡിഎഫ് എട്ട്, ജനപക്ഷം ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. മൈക്കോളജി(5), വണ്ടൻപതാൽ ഈസ്റ്റ് (7) എന്നിങ്ങനെ രണ്ട് വാർഡുകൾ പുതുതായി വന്നതോടെ 23 വാർഡുകളിലാണ് ഇനി മത്സരം
കൂട്ടിക്കലിൽ കേരള കോൺഗ്രസ് എമ്മിന്റെ ചിറകിലേറിയാണു എൽഡിഎഫ് പഞ്ചായത്തിന്റെ ഭരണത്തിൽ എത്തിയത്. 13 വാർഡുകളിൽ ഏഴ് സീറ്റുകൾ എൽഡിഎഫ് കയ്യടക്കി. മുസ്‌ലിം ലീഗ് സ്വതന്ത്ര ഉൾപ്പെടെ ആറ് സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്. 11–ാം വാർഡായി വെട്ടിക്കാനം രൂപീകരിച്ചതോടെ 14 വാർഡുകളാണ് പുതുതായുള്ളത്.
കോരുത്തോട്
എൽഡിഎഫിന്റെ കുത്തകയായിരുന്ന കോരുത്തോട് പഞ്ചായത്തിൽ കോൺഗ്രസ് ശക്തിയോടെ യുഡിഎഫ് ഭരിച്ചു. 13 വാർഡുകളിൽ ഏഴ് വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. നാല് വാർഡുകൾ എൽഡിഎഫിനും ലഭിച്ചു. രണ്ട് വാർഡുകൾ സ്വതന്ത്രരും കൈയ്യടക്കി. അടുപ്പുകല്ലേൽപടി (5) വാർഡ് പുതുതായി ചേർത്തതോടെ ആകെ വാർഡുകൾ 14 ആയി.
കാഞ്ഞിരപ്പള്ളി
14 അംഗങ്ങളോടെ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ യുഡിഎഫിന് ഏഴും, ബിജെപിക്ക് രണ്ടും സീറ്റുകളാണ് ഉള്ളത്. താലൂക്കാസ്ഥാനമായ പഞ്ചായത്തിൽ 23 വാർഡുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 24–ാം വാർഡായി പുതുതായി കടമപ്പുഴ വാർഡ് ഇക്കുറി നിലവിൽ വന്നു.
ചിറക്കടവ്
14 സീറ്റുകളോടെ (1–സ്വതന്ത്ര) എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ബിജെപി അഞ്ച് സീറ്റുകൾ നേടിയിരുന്നു. കോൺഗ്രസ് ഒരു വാർഡിലും വിജയിച്ചു. ഏഴാം വാർഡായി മണ്ണാറക്കയവും, 20 –ാം വാർഡായി കാവാലിമാക്കലും കൂടുതലായി വന്നതോടെ 22 വാർഡുകളിലാണ് ഇനി മത്സരം നടക്കുക.
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…