ഭിക്ഷാടനമാഫിയ നഗരത്തിലും ഉൾപ്രദേശങ്ങളിലും പിടിമുറുക്കുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി സംഘങ്ങളാണ് നഗരത്തിന്റ വിവിധഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നത്. പകൽ ഭിക്ഷാടനത്തിനിറങ്ങുന്ന ഇവരെ നിയന്ത്രിക്കാൻ പുരുഷൻമാർ അടങ്ങുന്ന സംഘങ്ങൾ പിറകിലുണ്ട്.
തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള യാചക സംഘമാണ് മുണ്ടക്കയത്തും സമീപ പ്രേദേശങ്ങളിലും തമ്പടിക്കുന്നത്. നാട്ടുകാരെ പല വിദ്യകൾ കാണിച്ചു പറ്റിച്ചു പിരിവെടുത്തു ജീവിക്കുന്ന യാചകർ കൂട്ടമായാണ് മുണ്ടക്കയത്തേയ്ക്ക് ഒഴുകുന്നത്. ഉത്സവ സീസണിലാണ് പ്രൊഫഷനൽ ഭിക്ഷാടകർ അതിർത്തി കടക്കുന്നത്. ഇടുക്കിയിലെ വിനോദസഞ്ചാരികളെ പിഴിയാനും ഇക്കൂട്ടർ ലക്ഷ്യമിടുന്നു.
യാചിച്ച് ഉണ്ടാക്കുന്ന പണം വൈകിട്ട് ബസ് സ്റ്റാൻഡിന് സമീപം തമ്പടിച്ച് വീതിച്ചെടുക്കും. ഇവരിൽ നിന്നുള്ള വീതം കൈപ്പറ്റാൻ ഭിക്ഷാടന മാഫിയയിൽപ്പെട്ടവർ കൃത്യമായി എത്തുന്നുണ്ട്. തല മറച്ചും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അഭിനയിച്ചും കൈയും കാലുമൊക്കെ പ്ലാസ്റ്ററും ചുറ്റിയുമാണ് സംഘം ഭിക്ഷാടനത്തിന് എത്തുന്നത്.
കേരള ടുഡേ ന്യൂസ് നൽകിയ പരാതി
ബഹുമാനപ്പെട്ട മുണ്ടക്കയം SHO മുമ്പാകെ ബോധിപ്പിക്കുന്ന പരാതി
സർ
മുണ്ടക്കയം മേഖലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ഭിക്ഷാടനം നടത്തുന്ന മാഫിയയുടെ പ്രവർത്തനം വർധിച്ചുവരുകയാണ്, ഇവർ ഇ കുട്ടികളെ ഉപയോഗിച്ച് മോഷണവും മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നതായും അറിയുവാൻ കഴിഞ്ഞിട്ടുണ്ട് കഴിഞ്ഞദിവസം ഇത്തരത്തിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി മുണ്ടക്കയത്ത ഒരു വീട്ടിൽ വച്ച് സംസാരിക്കുന്ന വീഡിയോ ഞങ്ങൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭിക്കുകയും ഉണ്ടായി ഇത്തരക്കാരുടെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിനും ഇവർ ഇരകളായി ഉപയോഗിക്കുന്ന കുട്ടികൾക്ക് വേണ്ട നീതി ലഭ്യമാക്കുന്നതിനും,ഇ കുട്ടികളെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നടപടികൾ ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
കേരള ടുഡേ ന്യൂസ്
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…