കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നടപടിക്രമങ്ങൾ എത്രയും പെട്ടെന്ന് പൂർത്തീകരിച്ചു റീടെണ്ടർ ചെയ്യാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് ഡോ. എൻ ജയരാജ് എംഎൽഎയുടെ സബ്മിഷൻ ഉള്ള മറുപടി ധനകാര്യ മന്ത്രി സഭയിൽ പറഞ്ഞു.
നഗരത്തിന്റെ വികസന സ്വപ്‌നങ്ങൾക്കു പ്രതീക്ഷ നൽകുന്ന ഒന്നാണ് ബൈപ്പാസ്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷമാണ് ബൈപാസ് നിർമാണം ആരംഭിച്ചത്.
ഗുജറാത്തിലെ ബാക്‌ബോൺ കൺസ്ട്രക്ഷൻ കമ്പനി കരാർ ഏറ്റെടുത്തത്. എന്നാൽ, 18 മാസം നിർമാണ കാലാവധി പറഞ്ഞിട്ടും പാറപൊട്ടിക്കൽ മണ്ണു നീക്കം ഉൾപ്പടെ കാലതാമസം വരുത്തുകയും നിർദേശങ്ങൾ പലതും അവഗണിക്കുകയും ചെയ്തതോടെ കാരാറുകരെ ഒഴിവാക്കുകയായിരുന്നു. പിന്നീട് പദ്ധതി നിലച്ച അവസ്ഥയിലായിരുന്നു. റീ ടെണ്ടറിനുള്ള നപടി അതിവേഗം പുരോഗമിക്കുകയാണെന്നു ധനമന്ത്രി സഭയെ അറിയിച്ചു.
നിർമാണത്തിനായി ടെക്ക്നിക്കൽ സാങ്ഷനുവേണ്ടിയുള്ള ടിഎസ് കമ്മിറ്റി കൂടിയിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഉൾപ്പടെ വന്നാൽ ഇതിൽ കാലതാമസം ഉണ്ടാകും എത്രയും വേഗം തുടർ നടപടികൾ സ്വീകരണിക്കണമെന്നു എം.എൽ.എ പറഞ്ഞു.
ദേശീയപാതയിൽ റാണി ആശുപത്രിപടിക്കൽനിന്ന് ആരംഭിച്ച് കുരിശുങ്കൽ കവലയിൽ പഞ്ചായത്ത് ഓഫിസിന് എതിർവശത്തായി ദേശീയപാതയിൽ എത്തുന്ന രീതിയിലാണ് ബൈപാസ് വിഭാവനം ചെയ്‌തിരിക്കുന്നത്. ഏറ്റെടുത്ത 8.64 ഏക്കർ സ്ഥലം ബൈപാസിന്റെ നിർവഹണ ഏജൻസിയായ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് (ആർ.ബി.ഡി.സി.കെ) കൈമാറിയിരുന്നു.
കിഫ്ബി ധനസഹായത്താൽ പൂർത്തിയാക്കുന്ന ബൈപാസിന് അനുവദിച്ച 79.6 കോടിയിൽ സ്ഥലമേറ്റെടുക്കലിന് ചെലവഴിച്ചതിനുശേഷം നിർമാണത്തിന് മാത്രമായി പുതുക്കിയ നിരക്കിൽ കണക്കാക്കിയ എസ്റ്റിമേറ്റ് 30 കോടിയാണ്.
ഇതിൽ 13 കോടിയോളം രൂപ ചിറ്റാർപുഴക്കും കാഞ്ഞിരപ്പള്ളി-മണിമല റോഡിനും മുകളിലായുള്ള ഫ്‌ലൈഓവറിന് മാത്രമാണ്. ഫ്ലൈഓവർ പണിയുന്നതിനുള്ള പില്ലറുകളുടെ നിർമാണം ആരംഭിച്ചിരുന്നു.
റാണി ആശുപത്രിപടിക്കൽനിന്ന് ഏറ്റെടുത്ത ഭൂമിയിൽ ബൈപാസിന്റെ നിർമാണം നടന്നുവരികയായിരുന്നു. അതിനിടയാണ് പ്രതിസന്ധി ഉടലെടുത്തത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…