അപകട വളവിലെ ക്രാഷ് ബാരിയർ ഇടിച്ചു തകർന്നിട്ട് 4 മാസം. അറ്റകുറ്റപ്പണി നടത്തി ക്രാഷ് ബാരിയർ ബലപ്പെടുത്താൻ ഇനിയും നടപടിയില്ല. ദേശീയപാതയിൽ മരുതുംമൂട് 36–ാം മൈലിലെ കൊടും വളവിലാണു മിനി ബസ് ഇടിച്ചു കയറി ക്രാഷ് ബാരിയർ തകർന്നത്. വലിയ അപകടത്തിൽ നിന്നു യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ക്രാഷ് ബാരിയർ വേർപെട്ട നിലയിലാണ്. ഇതിനു ശേഷവും ഇവിടെ 3 അപകടങ്ങൾ നടന്നു. ക്രാഷ് ബാരിയർ തകർന്ന ഭാഗത്തുനിന്നു മാറിയാണ് പിന്നീട് വാഹനങ്ങൾ ഇടിച്ചതെന്നതിനാൽ വലിയ ദുരന്തങ്ങൾ വഴിമാറി.
അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപെടുന്ന സ്ഥലമായിട്ടും ക്രാഷ് ബാരിയർ നന്നാക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്. ശബരിമല തീർഥാടന കാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ അറ്റകുറ്റപ്പണി നടത്താൻ എത്രയും വേഗം നടപടി സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…