കുമളി: വിസ്തീർണത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്ത് വാർഡുകളിലൊന്നായ മുല്ലപ്പെരിയാറിലെ കുഞ്ഞൻ ബൂത്തായ പച്ചക്കാനത്ത് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്…പച്ചക്കാനം എസ്റ്റേറ്റിലെ ജീവനക്കാരനായ സിൽവസ്റ്റർ. 29 വോട്ടർമാരുള്ള ഈ ബൂത്തിൽ 16 പുരുഷൻമാർക്കും 13 സ്ത്രീകൾക്കുമാണ് വോട്ടുണ്ടായിരുന്നത്. കുമളി പഞ്ചായത്തിലെ പതിമ്മൂന്നാം വാർഡായ മുല്ലപ്പെരിയാറിലെ രണ്ടാംനമ്പർ ബൂത്തായ പച്ചക്കാനം പെരിയാർ കടുവസങ്കേതത്തിനുള്ളിലാണ്. 35 കിലോമീറ്റർ യാത്രചെയ്താലേ കുമളിയിൽനിന്ന് ഇവിടെ എത്താൻ കഴിയൂ. 2020-ലെ തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇവിടെ വൈദ്യുതിയും വെള്ളവും എത്തിച്ചിരുന്നു. എന്നാൽ, ഇപ്പോഴും, മൊബൈൽ നെറ്റ്‌വർക്ക് പേരിനുപോലുമില്ല. മന്നാൻ വിഭാഗത്തിൽപ്പെട്ടവരാണ് ഇവിടെ താമസിക്കുന്നവരിൽ ഭൂരിപക്ഷവും. രണ്ടുപോലീസുകാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരാണ് പോളിങ് ബൂത്തിൽ ഉണ്ടായിരുന്നത്.
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…