Categories: Uncategorized

കുറിച്ചിയിൽ പഞ്ചായത്ത്‌ മെമ്പറുംബിജെപി ജില്ലാ സെക്രട്ടറിയുമായ ബി ആർ മഞ്ജീഷിനും RSS ജില്ലാ കാര്യകർത്താവായ ജി.ശ്രീകുമാറിന്റെയും നേരെ സിപിഎമ്മിന്റെനേതൃത്വത്തിൽ നടന്ന വധശ്രമം  അപലപനീയം  കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ റോയ് ചാക്കോ

പൊൻകുന്നം: കുറിച്ചിയിൽ പഞ്ചായത്ത്‌ മെമ്പറും
ബിജെപി ജില്ലാ സെക്രട്ടറിയുമായ ബി ആർ മഞ്ജീഷിനും RSS ജില്ലാ കാര്യകർത്താവായ  ജി.ശ്രീകുമാറിന്റെയും  നേരെ സിപിഎമ്മിന്റെ
നേതൃത്വത്തിൽ നടന്ന  വധശ്രമം തികച്ചും അപലപനീയമാണ് എന്ന് കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ റോയ് ചാക്കോ പറഞ്ഞു.

കുറിച്ചി ഗ്രാമ പഞ്ചായത്തിലെ ജനപ്രിയ മെമ്പറും നിലവിൽ എട്ടാം വാർഡിലെ സ്ഥാനാർത്ഥിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ ബി ആർ മഞ്ജീഷിന്റെ വീട്ടിൽ കയറി സിപിഎം നേതാവും മന്ത്രി വി എൻ വാസവന്റ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ. പത്മകുമാറിന്റെയും ഇത്തിത്താനം ജനത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ അനിൽകുമാറിന്റെയും നേതൃത്വത്തിലാണ് സിപിഐഎം ഗുണ്ടകൾ ആക്രമണം നടത്തിയത്.

ആർ എസ് എസ് ജില്ലാ കാര്യകർത്താവായ
ജി. ശ്രീകുമാറിനെ തലയിൽ വാള് കൊണ്ടു വെട്ടി പരിക്കേൽപ്പിക്കുകയും മഞ്ജീഷിനെയും ആർഎസ്എസ് മണ്ഡൽ കാര്യകർത്താവായ മനോജിനെയും കമ്പി വടി കൊണ്ടു മർദ്ദിക്കുകയും  മഞ്ചിഷിന്റെ വീട് പൂർണ്ണമായും അടിച്ചുതകർക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിരിക്കുകയാണ്.

ഇത്തിത്താനത്തെ കഞ്ചാവ് മാഫിയയുമായുള്ള സിപിഐഎം നേതൃത്വത്തിന്റെ അഭേദ്യമായ ബന്ധത്തെ തെളിയിക്കുന്നതാണ് ഈ സംഭവം. നിരവധി ക്രിമിനൽ  നിഖിൽ ഉൾപ്പെടെ നൂറോളം ആളുകളാണ് ഈ ക്രിമിനൽ സംഘത്തിലുണ്ടായിരുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ വൻ മുന്നേറ്റത്തിൽ വിളറി പൂണ്ട കമ്മ്യൂണിസ്റ്റ് പ്രാദേശിക നേതൃത്വം സി പി എം  നേതാവ് മുരളി സാറിനെതിരെ മത്സരിക്കാൻ നീ വളർന്നോ എന്നു ചോദിച്ചു കൊണ്ടായിരുന്നു മഞ്ജിഷിനെതിരെ ആക്രമണം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം നിന്നെ കൊല്ലും എന്നും സംഘം ഭീഷണിപ്പെടുത്തി.

അക്രമത്തിലൂടെ ഭയപ്പെടുത്തി സംഘപരിവാർ പ്രസ്ഥാനങ്ങളുടെ വളർച്ചയെ തടയാം എന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ് എന്ന് റോയ് ചാക്കോ അറിയിച്ചു.
സിപിഎം ആക്രമണങ്ങളിൽ ഭയന്ന് ഒരടി പോലും പിന്നോട്ട്  പോവുന്നവയല്ല
സംഘപരിവാർ പ്രസ്ഥാനങ്ങൾ എന്നത് കാലം തെളിയിച്ചതാണ് എന്നും അദ്ദേഹം ഓർമപ്പെടുത്തി.

Vipin Raju

Share
Published by
Vipin Raju

Recent Posts

ഓണക്കനി<br>നിറപ്പൊലിമ “<br>പദ്ധതിയ്ക്ക്<br>തുടക്കം

എലിക്കുളം:ഓണക്കാലത്ത് പൂക്കൾ , പച്ചക്കറിഎന്നിവയിൽസ്വയം പര്യാപ്തതലക്ഷ്യമാക്കി "കൂടും ബശ്രീ " വിഭാവനചെയ്യുന്ന "ഓണക്കനിനിറപ്പൊലിമ " പദ്ധതിയ്ക്ക് എലിക്കുളം ഗ്രാമ പഞ്ചായത്തിൽതുടക്കമായി…

3 hours ago

ഏന്തയാർ – കോലാഹലമേട്ടിൽ അനധികൃതമായി റോഡ് കയ്യേറി മതിൽ നിർമ്മാണം; പട്ടയമോ മറ്റ് രേഖകളോ ഇല്ലാത്ത സ്ഥലമെന്ന് ആരോപണം; യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നതായും പരാതി; നടപടിയെടുക്കാതെ അധികൃതർ…!

തങ്ങളുപ്പാറയ്ക്ക് സമീപം ഏന്തയാർ–കോലാഹലമേട് റോഡിൽ റോഡ് ഭൂമി കയ്യേറി മതിൽ നിർമ്മിക്കുന്നതായി നാട്ടുകാർ പരാതി. പട്ടയമോ മറ്റ് രേഖകളോ ഇല്ലാത്ത…

4 hours ago

സൗജന്യ യാത്രയുമായി കാഞ്ഞിരപ്പള്ളിയിലെ ‘മാതൃകാ ഓട്ടോക്കാരൻ’; പ്രിയദർശിനി പദ്ധതിക്ക് മാതൃകയായി അൻവർ

കാഞ്ഞിരപ്പള്ളി: സാമൂഹിക സേവന രംഗത്ത് വ്യത്യസ്തമായൊരു ചുവടുവെപ്പുമായി കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ചേലയിൽ അൻവർ. തൻ്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവർക്ക്…

21 hours ago

പല തവണ റോഡിലൂടെ കടന്നുപോയ മറ്റ് വാഹനങ്ങൾക്ക് മുന്നിലും ചാടാൻ ശ്രമിച്ചിരുന്നതായി നാട്ടുകാർ, പൊൻകുന്നത്ത് കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം!

പൊൻകുന്നം: കെ.കെ റോഡിൽ പൊൻകുന്നം 19-ാം മൈലിൽ കടുക്കാമല വളവിന് സമീപം കെ.എസ്.ആർ.ടി.സി ബസിന് മുന്നിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം.…

22 hours ago

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

3 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

3 days ago