ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന് നടക്കും. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബര്‍ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച അവധിയായിട്ടും 21ന് പുതിയ ഭരണസമിതികൾ നിലവില്‍ വരുന്നത്. പൊതുഅവധി ദിവസം തദ്ദേശ ഭരണസമിതിയുടെ ആദ്യ യോഗം ചേരാമെന്ന ഭേദഗതി ഏതാനും ദിവസം മുമ്പ് കൊണ്ടുവന്നത് ഇതു ലക്ഷ്യമിട്ടാണ്.
രാവിലെ 11ന് ഭരണസമിതി നിലവില്‍വന്ന ശേഷം ആദ്യയോഗം ചേരും. ഓരോ തദ്ദേശ സ്ഥാപനത്തിലും മുതിര്‍ന്ന അംഗത്തിന് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുക്കും. ഈ അംഗത്തിന് മുന്നിലാണ് മറ്റുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്യുക. ആദ്യ യോഗത്തിലാണ് തദ്ദേശ സ്ഥാപന അധ്യക്ഷനെയും ഉപാധ്യക്ഷനെയും തെരഞ്ഞെടുക്കുന്നതിനുള്ള അജണ്ട സെക്രട്ടറി അവതരിപ്പിക്കേണ്ടത്.
കോര്‍പറേഷനുകളില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, നഗരസഭകളില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്ന് നടത്തണമെന്ന് യോഗം തീരുമാനിക്കും. തീരുമാനിക്കുന്ന ദിവസം രാവിലെ അധ്യക്ഷ സ്ഥാനത്തേക്കും ഉച്ചക്ക് ശേഷം ഉപാധ്യക്ഷ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും.
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…