മികച്ച കസ്റ്റംസ് ഓഫീസർക്കുള്ള അവാർഡ് കൂട്ടിക്കൽ സ്വദേശി എബിൻ കെ അഗസ്റ്റിന്
മുണ്ടക്കയം: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് കേരളത്തിലെ മികച്ച കസ്റ്റംസ് ഉദ്യോഗസ്ഥനുള്ള 2025-ലെ പുരസ്കാരം കൂട്ടിക്കൽ ഏന്തയാർ സ്വദേശി എബിൻ അഗസ്റ്റിൻ സ്വന്തമാക്കി. കൊച്ചി പ്രിവന്റീവ് യൂണിറ്റിലെ ഉദ്യോഗസ്ഥനാണ് എബിൻ.
അംഗീകാരത്തിന് പിന്നിലെ സേവനം
കടൽമാർഗ്ഗമുള്ള കള്ളക്കടത്തുകൾ തടയുന്നതിലും, അനധികൃത ആയുധ വ്യാപാരം, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയ ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിലും എബിൻ നടത്തിയ മികച്ച ഇടപെടലുകളാണ് അദ്ദേഹത്തെ ഈ അവാർഡിന് അർഹനാക്കിയത്.
കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് കസ്റ്റംസ് കമ്മീഷണർ ഡോ. ടിജുവിൽ നിന്നും എബിൻ കെ ആഗസ്റ്റിൻ അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ഹൈക്കോടതി ജസ്റ്റിസ് ഈശ്വരൻ എൻ., പ്രശസ്ത സിനിമാതാരവും ‘അമ്മ’ പ്രസിഡന്റുമായ ശ്വേത മേനോൻ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ അതിഥികളായി പങ്കെടുത്തു.
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസി അഗസ്റ്റിന്റെയും, അഗസ്റ്റിന്റെയും പുത്രനാണ് എബിൻ അഗസ്റ്റിൻ. നാടിനും വീടിനും അഭിമാനമായ ഈ നേട്ടത്തിൽ എബിനെ നിരവധി പേർ അഭിനന്ദിച്ചു
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
View Comments
Congratulations 🎊