കാട്ടുപോത്തുകൾ നാട്ടിൽ ഇറങ്ങുന്നത് പതിവായതോടെ വനം അതിർത്തി ഗ്രാമങ്ങൾ ഭീതിയിലാണ്. യാത്രക്കാർക്ക് ഭീഷണിയായി വീണ്ടും കാട്ടുപോത്ത് ഇറങ്ങി. കൊമ്പുകുത്തി സമീപം വെച്ച് ബൈക്ക് യാത്രക്കാരന് നേരെയാണ് കാട്ടുപോത്ത് പാഞ്ഞടുത്തത്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം.റോഡരികിലെ വനത്തിൽ നിന്നും അപ്രതീക്ഷിതമായി റോഡിലേക്ക് ഇറങ്ങി വന്ന കാട്ടുപോത്ത് ബൈക്കിന് നേരെ തിരിയുകയായിരുന്നു. യാത്രക്കാരൻ വാഹനം വെട്ടിത്തിരിച്ച് ബൈക്ക് റോഡിൽ മറിയുകയിരുന്നു. തലനാരിഴയ്ക്കാണ് ഇദ്ദേഹം കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.
അപകടത്തിൽ യുവാവിന് ചെറിയ പരിക്കുകൾ ഉണ്ട്, അപകടത്തെ തുടർന്ന് എത്തിയ ഓട്ടോറിഷ ഡ്രൈവർ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു, കൊമ്പുകുത്തി സ്വദേശി സനൽ എസ് മുണ്ടക്കയം RM മോട്ടർസ് വർക്ഷോപ്പിൽ മെക്കാനിക് ആയിട്ട് ജോലി ചെയ്യുന്നു
ഈ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. വണ്ടൻപതാൽ തേക്കിൻ കൂപ്പ് പ്രദേശം കാട്ടുപോത്തുകളുടെ താവളമായി മാറിക്കഴിഞ്ഞു എന്ന് നാട്ടുകാർ പറയുന്നു. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. സന്ധ്യാസമയങ്ങളിലും അതിരാവിലെയും ഇതുവഴി യാത്ര ചെയ്യാൻ പോലും ഭയപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
വനപാതയിലൂടെ ഇരു ചക്ര വാഹനങ്ങളിൽ രാത്രി യാത്ര ചെയ്യുന്നവർ ഭീതിയോടെയാണു കടന്നു പോകുന്നത്. പോത്തുകളെ ജനവാസ മേഖലയിൽ കണ്ടാൽ ഉൾവനത്തിലേക്ക് ഓടിച്ച് വിടുക എന്നത് മാത്രമാണ് പരിഹാര മാർഗം. വനത്തിനുള്ളിലെ അരുവികൾ വറ്റിയതോടെ കാട്ടു പോത്ത് ഉൾപ്പെടെ മറ്റു കാട്ടുമൃഗങ്ങൾ വെള്ളം തേടി ഇറങ്ങുന്നത് പതിവാകുന്നു.
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…