Categories: Uncategorized

ഹരിതകര്‍മ സേനാംഗത്തെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; മുണ്ടക്കയം സ്വദേശി എസ്.ഐക്കെതിരെ പരാതി

പോലീസ് ക്വാര്‍ട്ടേഴ്സില്‍ പ്ലാസ്റ്റിക് മാലിന്യം എടുക്കാനെത്തിയ ഹരിതകര്‍മ സേനാംഗമായ വനിതയെ എസ്.ഐ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു.കോട്ടയം കലക്ടറേറ്റിന് എതിര്‍വശമുള്ള പോലീസ് ക്വാര്‍ട്ടേഴ്സില്‍ ജോലിക്കെത്തിയ ഹരിതകര്‍മ സേനാംഗമായ ജി. മായക്കാണ് നായ കടിയേറ്റത്. നായയെ അഴിച്ചുവിട്ട മുണ്ടക്കയം സ്വദേശിയായ സബ് ഇന്‍സ്പെക്ടര്‍ അലക്സാണ്ടര്‍ക്കെതിരെ മായ പോലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

ക്വാര്‍ട്ടേഴ്സിലെത്തി കോളിങ്ബെല്‍ അടിച്ചപ്പോള്‍ ജനാല തുറന്നു നോക്കിയശേഷം വീടിനുള്ളില്‍ നിന്നും നായയെ അലക്സാണ്ടര്‍ പുറത്തേക്കു തുറന്നു വിടുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നായ കടിക്കുകയായിരുന്നു. അലക്സാണ്ടര്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കാതെ അസഭ്യം പറയുകയായിരുന്നെന്ന് മായ പരാതിയില്‍ ആരോപിക്കുന്നു.

കാലില്‍ ആഴത്തില്‍ മുറിവേറ്റ മായ ആശുപത്രിയില്‍ ചികിത്സ തേടി. ഹരിതകര്‍മ സേനാംഗങ്ങളോട് അലക്സാണ്ടര്‍ സഹകരിക്കാറില്ലെന്ന പരാതി മുന്‍പും ഉണ്ടായിട്ടുണ്ട്്. ക്വാര്‍ട്ടേഴ്സില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് പൊതുപ്രവര്‍ത്തകനായ ടി.എന്‍ ഹരികുമാര്‍ പറഞ്ഞു. നിരവധി പരാതികള്‍ നല്‍കിയിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്നും ഹരികുമാര്‍ ആരോപിച്ചു

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

19 minutes ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

45 minutes ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

14 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

16 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

17 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

20 hours ago