Categories: Uncategorized

വെള്ളനാടി വള്ളക്കടവ് പാലം ഉദ്ഘാടനം:, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും, പാലം നിലനിൽക്കുന്ന പതിനെട്ടാം വാർഡിലെ മെമ്പർ വി.ജെ. മനോജിനെയും ചടങ്ങിൽ നിന്നും ബോധപൂർവ്വം ഒഴിവാക്കി; എംഎൽഎയുടെ രാഷ്ട്രീയ വിഭാഗീയതക്കെതിരെ ആർ.എസ്.പിയും പ്ലാന്റേഷൻ ലേബർ യൂണിയനും

വർഷങ്ങൾക്ക് മുമ്പ് പ്രളയത്തിൽ ഒലിച്ചുപോയ വെള്ളനാടി വള്ളക്കടവ് പാലത്തിന്റെ നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ നിന്നും ജനപ്രതിനിധികളെ ഒഴിവാക്കിയ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും, പാലം നിലനിൽക്കുന്ന പതിനെട്ടാം വാർഡിലെ മെമ്പർ വി.ജെ. മനോജിനെയും ചടങ്ങിൽ നിന്നും ബോധപൂർവ്വം ഒഴിവാക്കി രാഷ്ട്രീയ വിഭാഗീയത വളർത്താനാണ് എം.എൽ.എ ശ്രമിക്കുന്നതെന്ന് ആർ.എസ്.പി മുണ്ടക്കയം ലോക്കൽ കമ്മിറ്റിയും അഖില കേരള പ്ലാന്റേഷൻ ലേബർ യൂണിയനും ആരോപിച്ചു.

പഞ്ചായത്തിലെ 18, 19 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. എന്നാൽ സിപിഎം മെമ്പറെ മാത്രം ചടങ്ങിൽ ഉൾപ്പെടുത്തി രാഷ്ട്രീയ കളി നടത്താനാണ് എം.എൽ.എ മുതിർന്നത്. വർഷങ്ങളായി തകർന്നു കിടന്ന ഈ പാലത്തിന്റെ കാര്യത്തിൽ ഇതുവരെയും യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന എം.എൽ.എ, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും കണ്ണിൽ പൊടിയിടാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് യോഗം വിലയിരുത്തി.

അഖില കേരള പ്ലാന്റേഷൻ ലേബർ യൂണിയൻ ജനറൽ സെക്രട്ടറിയും ആർ.എസ്.പി മുണ്ടക്കയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സിജു കൈതമറ്റം അധ്യക്ഷത വഹിച്ച യോഗത്തിൽ വി.ജെ. മനോജ്, എ.കെ. സതീഷ് കുമാർ, എ.ആർ. ബാലചന്ദ്രൻ, കെ.പി. ഉണ്ണി, ലക്ഷ്മണൻ എ., രാജേഷ് വലിയ വെള്ളനാടി തുടങ്ങിയവർ സംസാരിച്ചു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

3 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

4 hours ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

5 hours ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

17 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

19 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

21 hours ago