ഞായറാഴ്ച രാവിലെ 11.45ന് മുണ്ടക്കയം പുഞ്ചവയലിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മുണ്ടക്കയം കരിനിലം കുഴിപ്പറമ്‌ബില് പ്രദീപ് (49) ഭാര്യയെയും ഭാര്യാമാതാവിനെയും ഇവർ താമസിക്കുന്ന പുഞ്ചവയലിലെ വാടക വീട്ടിലെത്തി വെട്ടിപ്പരിക്കേല്പ്പിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രദീപിന്റെ ഭാര്യ ചേരിത്തോട്ടത്തില് സൗമ്യ (33), ഭാര്യാമാതാവ് ബീന നന്ദൻ (64) എന്നിവർക്കണ് പ്രദീപിന്റെ ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റത്. കോട്ടയം മെഡിക്കല് കോളജില് ചികിത്സയില് കഴിയുന്ന ഇരുവരും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
ഏറെ നാളായി പ്രദീപും കുടുംബവും മക്കളായ പൂജ, പുണ്യ എന്നിവരടക്കം വിശാഖപട്ടണത്താണ് താമസിച്ചിരുന്നത്. കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യ സൗമ്യ നാട്ടിലേക്ക് മടങ്ങി. പിന്നീട് അഞ്ചു മാസങ്ങള്ക്ക് മുമ്ബ് സൗമ്യ ഇളയ മകളെയും കൂട്ടി അമ്മ
ബീനയ്ക്കൊപ്പം പുഞ്ചവയലില് വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. ഓണാവധിക്ക് ഇളയ മകളെ തിരികെ കൂട്ടിക്കൊണ്ട് പോകുവാനായാണ് പ്രദീപ് നാട്ടിലെത്തിയത്
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…