കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേല്പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തില് വെട്ടേറ്റ സ്ത്രീകളുടെ അപകടനില തരണം ചെയ്തു

0
d6b2a646-e875-422a-9d0c-ad8d2505785d

ഞായറാഴ്ച രാവിലെ 11.45ന് മുണ്ടക്കയം പുഞ്ചവയലിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മുണ്ടക്കയം കരിനിലം കുഴിപ്പറമ്‌ബില് പ്രദീപ് (49) ഭാര്യയെയും ഭാര്യാമാതാവിനെയും ഇവർ താമസിക്കുന്ന പുഞ്ചവയലിലെ വാടക വീട്ടിലെത്തി വെട്ടിപ്പരിക്കേല്പ്പിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

പ്രദീപിന്റെ ഭാര്യ ചേരിത്തോട്ടത്തില് സൗമ്യ (33), ഭാര്യാമാതാവ് ബീന നന്ദൻ (64) എന്നിവർക്കണ് പ്രദീപിന്റെ ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റത്. കോട്ടയം മെഡിക്കല് കോളജില് ചികിത്സയില് കഴിയുന്ന ഇരുവരും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
ഏറെ നാളായി പ്രദീപും കുടുംബവും മക്കളായ പൂജ, പുണ്യ എന്നിവരടക്കം വിശാഖപട്ടണത്താണ് താമസിച്ചിരുന്നത്. കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യ സൗമ്യ നാട്ടിലേക്ക് മടങ്ങി. പിന്നീട് അഞ്ചു മാസങ്ങള്ക്ക് മുമ്ബ് സൗമ്യ ഇളയ മകളെയും കൂട്ടി അമ്മ
ബീനയ്ക്കൊപ്പം പുഞ്ചവയലില് വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. ഓണാവധിക്ക് ഇളയ മകളെ തിരികെ കൂട്ടിക്കൊണ്ട് പോകുവാനായാണ് പ്രദീപ് നാട്ടിലെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *