കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ അങ്കണവാടിക്കൂട്ടുകാരേ, ഇവിടെയുണ്ട് ‘ബിര്‍ണാണി’; ചൊവ്വയും വ്യാഴവും കുശാലാണ്, മുണ്ടക്കയം പഞ്ചായത്ത്‌ പ്രസിഡണ്ട് രേഖദാസ് ഉദ്ഘാടനം ചെയ്തു

0
20907060-4fcc-47cd-beb6-67aacc3d9e0c



മുണ്ടക്കയം.
ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗനവാടികളിലും
ഇനി ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കുട്ടികൾക്ക് ബിരിയാണി വിതരണം ചെയ്യും. വകുപ്പ് മന്ത്രി വീണാ ജോർജിനോട്, ഒരു അംഗനവാടി കുട്ടി ഉപ്പുമാവ് മാറ്റി ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ട്തിനെ തുടർന്നാണ് ഭക്ഷണ മെനുവിൽ മാറ്റം വരുത്തിയത്.
പഞ്ചായത്ത് തല ഉദ്ഘാടനം കുളമാക്കൽ അംഗനവാടിയിൽ പ്രസിഡണ്ട് രേഖാദാസ് നിർവഹിച്ചു. ഷീലമ്മ ഡൊമിനിക്ക്, സിവി അനിൽകുമാർ ദിലീഷ് ദിവാകരൻ, അംഗനവാടി ജീവനക്കാരായ ലീലാമ്മ, അജിമോൾ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *