Categories: Erumelikottayam

മരണത്തിന്റെ വക്കിലായിരുന്ന വയോധികന് എരുമേലിയിലെ പാലിയേറ്റീവ് സംഘവും ആംബുലൻസ് ഡ്രൈവറും രക്ഷകരായി…


ഇന്നലെ എരുമേലി ഇരുമ്പൂന്നിക്കരയിലാണ് സംഭവം. സാധാരണയായുള്ള പരിശോധനയുടെ ഭാഗമായി കിടപ്പുരോഗികളുടെ പരിചരണത്തിന് ചെന്ന പാലിയേറ്റീവ് സംഘം കണ്ടത് വീട്ടിൽ ബോധരഹിതനായി കിടക്കുന്ന വയോധികനെ. ഇരുമ്പൂന്നിക്കര അരയാണ്ടയിൽ വീട്ടിൽ സെബാസ്റ്റ്യൻ (76) ആണ് അവശ നിലയിലായിരുന്നത്. രാവിലെ ഭക്ഷണം കഴിച്ചതാണെന്നും പിന്നെ അൽപസമയം പതിവ് പോലെ പതിയെ നടത്തിച്ചുവെന്നും തുടർന്ന് ഉറക്കത്തിലായിരുന്നെന്നും വീട്ടുകാർ പറഞ്ഞു. പതിവ് പോലെയുള്ള ഉറക്കം ആണെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ കുലുക്കി വിളിച്ചിട്ടും അനക്കം ഇല്ലന്ന് കണ്ടതോടെ ഉടനെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇതോടെ വയോധികന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. രക്തത്തിൽ പഞ്ചസാരയുടെ അളവ് 29 ആയി താഴ്ന്നതാണ് പ്രമേഹ രോഗിയായിരുന്ന വയോധികനെ അവശനിലയിലാക്കിയതെന്നും ഈ നിലയിൽ കുറച്ച് സമയം കൂടി തുടർന്നിരുന്നു എങ്കിൽ മരണം സംഭവിക്കാമായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.

പാലിയേറ്റീവ് കെയർ വിഭാഗത്തിലെ നഴ്‌സ് മറീന, ആശാ വർക്കർ ഗീതമ്മ, അബുലൻസ് ഡ്രൈവർ ചെറുവാഴക്കുന്നേൽ ഷിജോ എന്നിവർ ആണ് വയോധികൻ അതീവ അപകടനിലയിൽ ആണെന്ന് മനസിലാക്കി പെട്ടന്ന് തന്നെ പാലിയേറ്റീവിന്റെ ആംബുലൻസിൽ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. ഒരു വർഷത്തെ സേവന കാലാവധി അവസാനിച്ചതിനെ തുടർന്ന് ഡ്രൈവർ ഷിജോയെ പിരിച്ചു വിടുകയും ഡ്രൈവർ നിയമനത്തിന് ഇക്കഴിഞ്ഞ 18 വരെ അപേക്ഷകൾ സ്വീകരിച്ച പഞ്ചായത്ത്‌ നിയമന നടപടികൾ ആരംഭിക്കാനിരിക്കുകയാണ്. ഇതേ തുടർന്ന് ആംബുലൻസ് സേവനം നിർത്തി വെക്കേണ്ടി വന്നതോടെ 300 ഓളം കിടപ്പുരോഗികൾ ഉള്ള പഞ്ചായത്തിൽ ഡ്രൈവർ ഇല്ലാത്തത് മൂലം പാലിയേറ്റീവ് സേവനം തടസപ്പെടാതിരിക്കാൻ അധികൃതരുടെ നിർദേശപ്രകാരം ഷിജോ വീണ്ടും ജോലിയിൽ പ്രവേശിച്ചത് വയോധികന് സഹായമായി മാറുകയായിരുന്നു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

കണ്ണിമല കൊടുംവളവിൽ ബ്രേക്ക് നഷ്ടമായ കെഎസ്ആർടിസി ബസ് സമീപത്തെ റബർ തോട്ടത്തിലേക്ക് ഇടിച്ചു കയറി. ഒഴിവായത് വൻ ദുരന്തം

മുണ്ടക്കയം : ബ്രേക്ക് നഷ്‌ടമായ കെഎസ്ആർടിസി ബസ്സമീപത്തെ റബർ തോട്ടത്തിലേക്ക് ഇടിച്ചു കയറി. ഒഴിവായത് വൻ ദുരന്തം. മുണ്ടക്കയം-എരുമേലി റോഡിൽ…

9 hours ago

പാലാ തൊടുപുഴ റോഡിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി…

17 hours ago

2025 ഓഗസ്റ്റ് 8 വെള്ളിയാഴ്ച, 2.00 മണിക്ക് തെക്കേമല സെൻ്റ് മേരീസ് ഹൈസ്ക്കൂൾ അങ്കണത്തിൽഗ്രാമസംഗമം

പെരുവന്താനം ഗ്രാമപഞ്ചായത്തിലെ സ്‌കൂൾ കുട്ടികൾ, കുടുംബശ്രീ പ്രവർത്തകർ, കർഷക, ക്ഷീരകർഷക സംഘങ്ങൾ, ആരോഗ്യവകുപ്പ്, കലാകായിക പ്രതിഭകൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്രാമസംഗമം…

18 hours ago

ഒരു വർഷം: കോട്ടയം ജില്ലയിലെ റോഡിൽ പൊലിഞ്ഞത് 263 ജീവൻ…

കോട്ടയം ജില്ലയിലെ റോഡുകളിൽ കഴിഞ്ഞ വർഷം 263 പേരുടെ ജീവൻ പൊലിഞ്ഞു. വാഹനാപകടം കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകളിൽ. ജനുവരിയിലാണ്…

18 hours ago

ഇടുക്കി രാജാക്കാടിന് സമീപം 5 വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

രാജാക്കാടിന് സമീപം തിങ്കൾകാട്ടിൽ 5 വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി കൃഷ്ണന്‍റെ മകൾ കൽപ്പനയാണ് മരിച്ചത്.…

1 day ago