നായാട്ടിനിടെ അബദ്ധത്തിൽ തോക്ക് പൊട്ടി ഉഴവൂരിൽ അഭിഭാഷകൻ മരിച്ചു. ഉഴവൂർ നാലാം വാർഡിൽ ഒക്കാട്ട് വീട്ടിൽ അഡ്വ. ജോബി ജോസഫ് (56) ആണ് മരിച്ചത്. ഇന്ന് (ജനുവരി 12, തിങ്കൾ) രാത്രി പത്ത് മണിയോടെ ഉഴവൂർ മേലരീക്കര നീരുട്ടി ഭാഗത്തായിരുന്നു അപകടം.
തന്റെ കൈവശമുണ്ടായിരുന്ന തോക്കുമായി ടൂവീലറിൽ നായാട്ടിനായി പോയതായിരുന്നു ജോബി. യാത്രാമധ്യേ മുടന്തനാനിക്കൽ പ്രിൻസിന്റെ വീടിന് സമീപം വെച്ച് അബദ്ധത്തിൽ തോക്ക് പൊട്ടി ഇദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു. പെടലിയിലും ഇടത് ചെവിയുടെ ഭാഗത്തുമാണ് മാരകമായി മുറിവേറ്റത്.
വെടിയൊച്ച കേട്ട് ഓടിയെത്തിയ അയൽവാസി സേതുമാധവൻ (വല്യാട്ടുകുന്നേൽ) ആണ് ജോബി വാഹനം മറിഞ്ഞ് രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു. ജോബി ജോസഫ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
നിലവിൽ മൃതദേഹം സംഭവസ്ഥലത്ത് പോലീസ് കാവലിലാണ്. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. തുടർ നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും.
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…