പാലാ: കാല്‍ നൂറ്റാണ്ടിന്റെ ഓര്‍മകളുടെ സുഗന്ധവുമായി പൂര്‍വ വിദ്യാര്‍ഥി സംഗമം. പാലാ സെന്റ് തോമസ് കോളജ് 1998- 2001 ബാച്ച് ഇക്കണോമിക്‌സ് വിദ്യാര്‍ഥികളുടെ സംഗമമാണ് സ്‌നേഹസമാഗമായത്. സ്വദേശത്തും വിദേശത്തുമുള്ള പൂര്‍വ വിദ്യാര്‍ഥികള്‍ സമാഗമത്തില്‍ പങ്കാളികളായി.
ഓര്‍മകള്‍ പങ്കുവച്ചും കാമ്പസ് ചുറ്റിക്കണ്ടും അവര്‍ പഴയ വിദ്യാര്‍ഥികളായി. തുടര്‍ന്നു വാഗമണ്ണിലേക്ക് ട്രിപ്പും നടത്തി.
കോളജ് ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ സംഗമം ഉദ്ഘാടനം ചെയ്തു. ബാച്ച് അധ്യാപകനായിരുന്ന കറിക്കാട്ടൂര്‍ സി.സി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഷാജി കുര്യാക്കോസ് മുഖ്യപ്രഭാഷകനായി. രൂപേഷ് റോയി, ആല്‍ബിന്‍ തോമസ്, ഗ്രേസ് പാമ്പയ്ക്കല്‍, അരുണ്‍ കുളംപള്ളില്‍, ഡാനി സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…
മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…
മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…
കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ…