പൂഞ്ഞാർ വീണ്ടും ‘തീപ്പാറും’ പോരാട്ടത്തിലേക്ക്; ബി.ജെ.പി സ്ഥാനാർത്ഥിയായി പി.സി. ജോർജ് എത്തിയേക്കും
പൂഞ്ഞാർ: വരാനിരിക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ പി.സി. ജോർജ് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സൂചന. തന്റെ തട്ടകമായ പൂഞ്ഞാറിൽ താമര വിരിയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പി.സി. ജോർജ്. നിലവിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമായ അദ്ദേഹം, തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭയിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ്. മണ്ഡലത്തിലെ ബി.ജെ.പി വോട്ട് വിഹിതം വലിയ തോതിൽ വർദ്ധിപ്പിക്കാൻ പി.സി. ജോർജിന്റെ സാന്നിധ്യം സഹായിക്കുമെന്ന് പാർട്ടി നേതൃത്വം കരുതുന്നു. അദ്ദേഹത്തിന്റെ മകൻ ഷോൺ ജോർജ് നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഏഴ് തവണ പൂഞ്ഞാറിനെ പ്രതിനിധീകരിച്ച പി.സി. ജോർജിന് മണ്ഡലത്തിലുള്ള വ്യക്തിപരമായ സ്വാധീനം ബി.ജെ.പിക്ക് മുതൽക്കൂട്ടാകും. 2021-ൽ നഷ്ടപ്പെട്ട മണ്ഡലം ബി.ജെ.പി ചിഹ്നത്തിൽ തിരിച്ചുപിടിക്കാനാണ് “പൂഞ്ഞാർ ആശാന്റെ” നീക്കം. മധ്യതിരുവിതാംകൂറിൽ ബി.ജെ.പിയുടെ കരുത്ത് തെളിയിക്കാൻ പൂഞ്ഞാറിലെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ എൽ.ഡി.എഫും യു.ഡി.എഫും ശക്തമായ പ്രതിരോധം തീർക്കാനിരിക്കെ, പി.സി. ജോർജിന്റെ വരവ് പൂഞ്ഞാറിനെ ഒരിക്കൽ കൂടി സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ട ഭൂമിയാക്കി മാറ്റും.
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…