ഒക്ടോബർ ഒന്നു മുതൽ കോട്ടയം ജില്ലയിൽ രാത്രി കാലങ്ങളിൽ പെട്രോൾ പമ്പുകൾ അടച്ചിടാൻ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ തീരുമാനം. നടപടി മാമ്മൂട് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച്. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാത്രികാലങ്ങളിൽ പമ്പുകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യം
ജില്ലയിൽ 24 മണിക്കൂറും പെട്രോൾ പമ്പുകൾ ഇനി പ്രവർത്തിക്കില്ലെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. പമ്പുകൾക്ക് നേരെ ഉണ്ടാകുന്ന നിരന്തര ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് അസോസിയേഷന്റെ തീരുമാനം.
രാത്രികാലങ്ങളിൽ പമ്പുകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും, അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സുനിൽ എബ്രഹാം, ജില്ലാ പ്രസിഡൻ്റ് എം സി മാത്യു, സെക്രട്ടറി സി.ടി ജേക്കബ്, ട്രഷറർ ജൂബി അലക്സ്, വൈസ് പ്രസിഡന്റ് രഞ്ജിത്ത് എന്നിവർ പറഞ്ഞു.
ഇന്നലെ രാത്രിയാണ് ചങ്ങനാശ്ശേരി മമ്മൂട്ടിൽ പെട്രോൾ പമ്പ് ഉടമയ്ക്കും ജീവനക്കാർക്കും നേരെ ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ പെട്രോൾ പമ്പ് ഉടമ ദിലീപ്, ജീവനക്കാരൻ ഉദയഭാനു എന്നിവർക്ക് പരുക്കേറ്റിരുന്നു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…