Categories: Uncategorized

ചങ്ങനാശ്ശേരി മാമ്മൂട്‌ പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ ഗുണ്ടകളായ മൂന്നംഗ സംഘം തൃക്കൊടിത്താനം പോലീസിന്റെ പിടിയിൽ


നിരവധി കേസുകളിൽ പ്രതിയായ മാമ്മൂട് തട്ടാരുപറമ്പിൽ വിജയ്, ശാന്തിപുരം കാലായിൽ വീട്ടിൽ അജിത് കുമാർ, മാമ്മൂട് പുന്നമൂട്ടിൽ വീട്ടിൽ ബിബിൻ ജോസഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. വാഴൂർ റോഡിൽ കൊച്ച് റോഡ് ഭാഗത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് ഉടമ ദിലീപിനും ജീവനക്കാർക്കും നേരെ ഞായറാഴ്ച രാത്രി 10 മണിയോടെയാണ്‌ ആക്രമണമുണ്ടായത്. ഇന്ധനം നിറയ്ക്കാൻ എത്തിയ സംഘം സഞ്ചരിച്ച വാഹനത്തിന്റെ പെട്രോൾ ടാങ്കിന് അടപ്പില്ല എന്ന് ഉടമ പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം. തുടർന്ന് ഒരു പ്രകോപനവുമില്ലാതെ ബിപിൻ വാഹനത്തിൽ നിന്നിറങ്ങി ദിലീപിന്റെ തലയുടെ പുറകിൽ കല്ലു കൊണ്ട് ഇടിച്ചു.മർദ്ദനം തുടർന്നത്തോടെ ദിലീപ് ഓഫീസിലേക്ക് ഓടിക്കയറി. ഈ സമയം വാഹനത്തിൽ ഉണ്ടായിരുന്ന വിജയും അജിത്തും ബിബിനും സ്ഥാപനത്തിന്റെ ഗ്ലാസ് ഡോർ തകർത്ത് ഓഫീസിനുള്ളിൽ കയറി ദിലീപിനെ വീണ്ടും മർദിച്ചു. തടസം പിടിക്കാനെത്തിയ ദിലീപിന്റെ ഭാര്യാ പിതാവിനെയും സംഘം മർദ്ദിച്ചു.ഏറെ നേരം സ്ഥലത്ത് അഴിഞ്ഞാടിയ സംഘം പിന്നീട് കറുകച്ചാൽ ഭാഗത്തേയ്ക്ക് പോയി. ദിലീപ് വിവരം തൃക്കൊടിത്താനം പോലീസിൽ അറിയിച്ചതിനെ തുടർന്ന് എസ് എച്ച് ഓ എം ജെ അരുണിന്റെ നേത്യത്യത്തിൽ സബ്ബ് ഇൻസ്പെക്ടർ ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ബിപിൻരാജ്, ഷമീർ എന്നിരടങ്ങുന്ന സംഘം പ്രതികളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

11 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

13 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

14 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

17 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

18 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

18 hours ago