മുണ്ടക്കയം : പെരുവന്താനം പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്കുണ്ടായത് ഗുരുതര വീഴ്ച്ച .. വീട്ടിൽ വഴക്ക് നടക്കുന്നതായും ഭാര്യ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് മുറിയിൽ കയറി കതകടച്ചതായും ഭർത്താവ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞിട്ടും തിരിഞ്ഞ് നോക്കാതെ പൊലീസ്. തുടർച്ചയായി എത്തിയ ഫോൺ വിളികൾക്കൊടുവിൽ പൊലീസ് എത്തിയപ്പോഴേക്കും യുവതി വീടിനുള്ളിൽ കെട്ടിത്തൂങ്ങി.
വീട്ടിൽ കുടുംബവഴക്ക് നടക്കുന്നതായും പോലീസിന്റെ സഹായം അഭ്യർത്ഥിച്ചും യുവാവ് ആദ്യം വിളിച്ചത് മുണ്ടക്കയം പോലീസ് സ്റ്റേഷനിലേക്കായിരുന്നു. എന്നാൽ മുപ്പത്തിനാലാം മൈൽ പ്രദേശം പെരുവന്താനം പോലീസ് സ്റ്റേഷന്റെ പരിധിയിലാണെന്നും എത്രയും പെട്ടെന്ന് അവിടേക്ക് വിളിച്ചു പറയാനും മുണ്ടക്കയം പോലീസ് നിർദ്ദേശിച്ചു.
ഇതേ തുടർന്നാണ് യുവാവ് പെരുവന്താനം പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നത്, തുടർച്ചയായി വിളിച്ചിട്ടും പോലീസ് എത്താൻ വൈകി. മുപ്പത്തിനാലാം മൈലിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയുള്ള സ്റ്റേഷനിൽ നിന്നും
പോലീസ് എത്തിയപ്പോൾ വീട്ടുമുറ്റത്ത് ഇരുന്ന് കരയുന്ന ഭർത്താവിനെയും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച യുവതിയേയുമാണ് കാണാൻ സാധിച്ചത്.യുവാവ് വിളിച്ച ഉടൻ പോലീസ് സ്ഥലത്തെത്തുകയായിരുന്നെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
പെരുവന്താനം പോലീസ് നൈറ്റ് പട്രോളിംങ്ങിന് പോകാറില്ലെന്നും നൈറ്റ് പട്രോളിങ്ങിന് പോകേണ്ട പോലീസുകാർ പോലീസ് സ്റ്റേഷന്റെ പുറകുവശത്ത് ജീപ്പ് നിർത്തി കിടന്നുറങ്ങുകയാണെന്നും നാട്ടുകാർ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
സഹായം അഭ്യർത്ഥിച്ച് സ്റ്റേഷനിലേക്ക് വിളിച്ച യുവാവിൻ്റെ ഫോൺകോളിന് പെരുവന്താനം പോലീസ് വേണ്ടത്ര പരിഗണന നൽകാതിരുന്നതാണ് യുവതിയുടെ മരണത്തിനിടയാക്കിയത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…