പൊലീസിന്‍റെ ആളുമാറിയുള്ള മർദനത്തിൽ തോളെല്ല് തകർന്ന സിത്താരമോൾ ഇപ്പോഴും വേദനയിലാണ്. പത്തനംതിട്ട പൊലീസിലെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും അന്വേഷണം വഴിമുട്ടി. കോട്ടയം മുണ്ടക്കയം പാറത്തോട് സ്വദേശിനിയായ സിത്താരമോൾ ഉൾപ്പെടെ അഞ്ചു പേരെയാണ് പൊലീസ് ക്രൂരമായി മർദിച്ചത്.
വലതുതോളിനേറ്റ വേദന, ലാത്തികൊണ്ടുള്ള അടിയേറ്റ് ഒടിഞ്ഞ എല്ല്. മുണ്ടക്കയം പാറത്തോട് സ്വദേശിനിയായ സിത്താരമോൾ ഉൾപ്പെടെ അഞ്ചു പേരെ പൊലീസ് മർദിച്ചത് കഴിഞ്ഞ ഫെബ്രുവരിയിൽ. അടൂരിലെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെയാണ് പ്രകോപനമില്ലാതെ പൊലീസുകാർ മർദിച്ചത്. സിത്താരയും ഭർത്താവും നിലത്തുവീണിട്ടും അടിച്ചു.
ബാറിൽ ബഹളമുണ്ടാക്കിയ സംഘമെന്നു തെറ്റിദ്ധരിച്ചാണു രാത്രി മർദിച്ചതെന്നായിരുന്നു പൊലീസ് വിശദീകരണം. മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഡിവൈഎസ്പി തലത്തിലുള്ള തുടരന്വേഷണം എങ്ങും എത്തിയില്ല. ആരോപണവിധേയരായ എസ്ഐ ജെ.യു.ജിനു, സിപിഒമാരായ ജോബിൻ, അഷ്ഫാക് റഷീദ് എന്നിവർ സസ്പെൻഷനിലാണ്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…