കാഞ്ഞിരപ്പള്ളി:- ആത്മഹത്യ ചെയ്ത നൂറുകണക്കിന് പേരുടെ പോസ്റ്റുമോർട്ടം നടന്ന ജനറൽ ആശുപത്രിയിലെ പഴയ പോസ്റ്റ്മോർട്ടം മുറിയോട് ചേർന്നു ഒരുക്കിയ വേദിയിൽ ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്ന ഗാനം പാടിയപ്പോൾ ജീവന്റെ മഹത്വവും ജീവിതത്തിന്റെ മനോഹാരിതയും ആസ്വാദകരുടെ മനസ്സിലൂടെ കടന്നുപോയി. കാഞ്ഞിരപ്പള്ളിയിലെ സംഗീത കൂട്ടായ്മയായ സന്ധ്യാ രാഗം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുമായി ചേർന്നാണ് ലോക ആത്മഹത്യ വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചത്. ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സി ആർ ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ:സാവന്‍ സാറാ മാത്യു ആദ്യഗാനം ആലപിച്ചു വൈസ് പ്രസിഡണ്ട് സതി സുരേന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി രവീന്ദ്രൻ നായർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് റെജി കാവുങ്കൽ, സന്ധ്യാ രാഗം ഡയറക്ടർ ബാബു പൂതക്കുഴി,ഫാദർ ജോബി മംഗലത്ത് കരോട്ട്,എം എ നസറുദ്ദീൻ,സിബി മൈക്കിൾ,കെ ആർ ഷൈജു,പത്മകുമാരി മുരളി, സിബി പൂതക്കുഴി, ലളിതാഭായി പി എൻ, ബീന സിബി തുടങ്ങിയവരും ആശുപത്രി ജീവനക്കാരും ഗാനം ആലപിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…