തകർന്ന റോഡ് ഇരുപതു ദിവസത്തിനകം ടാർ ചെയ്തില്ലെങ്കിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പൂഞ്ഞാർ തെക്കേക്കരയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്
കുടിവെള്ള പദ്ധതിയുടെ പൈപ്പിടാൻ പൊളിച്ച വെട്ടിപ്പറമ്പ് റോഡ് ഒക്ടോബർ പത്തിന് മുൻപ് ടാർ ചെയ്യണമെന്നും അല്ലെങ്കിൽ വിവരമറിയുമെന്നുമാണ് ഷോൺ ജോർജിന്റെ താക്കീതും ഭീഷണിയും. ടാർ ചെയ്യാൻ നേരത്തെ തീരുമാനിച്ചതാണെന്നും അതുമുന്നിൽ കണ്ടുള്ള ഷോണിന്റെ നാടകമാണെന്നും എംഎൽഎ പ്രതികരിച്ചു.
കുടിവെള്ള പദ്ധതിക്ക് വെട്ടിപ്പൊളിച്ച റോഡ് ടാർ ചെയ്യാത്തതിനെതിരെ കഴിഞ്ഞദിവസം ബിജെപി നടത്തിയ പ്രതിഷേധത്തിനിടെയാണ് പൂഞ്ഞാർ എംഎൽഎയ്ക്ക് ഷോൺ ജോർജിൻ്റെ താക്കീതും ഭീഷണിയും. വെട്ടിപ്പറമ്പ് റോഡ് ഇരുപതു ദിവസത്തിനുള്ളിൽ ടാർ ചെയ്യണം. അല്ലാതെ ഇവിടെ വന്നാൽ വിവരമറിയുമെന്നും ഷോൺ ജോർജ്.
പൂഞ്ഞാറിലെ വികസനങ്ങളെല്ലാം പി.സി.ജോർജ് പ്രതിപക്ഷത്തിരുന്നപ്പോൾ ഉണ്ടാക്കിയതാണെന്ന് ഷോൺ ജോർജ് പറഞ്ഞു. ജലജീവൻ പദ്ധതി പ്രകാരം കൂട്ടിക്കൽ ഉൾപ്പെടെ ആറു പഞ്ചായത്തുകളിലേക്ക് വെള്ളം കൊണ്ടുപോകുന്നതിന് പൈപ്പിടാൻ വേണ്ടിയാണ്
പൂഞ്ഞാർ ,തെക്കേക്കര ,തീക്കോയി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെട്ടിപ്പറമ്പ് റോഡ് പൊളിച്ചത്. ഒക്ടോബർ പത്തിന് മുമ്പ് റോഡ് ടാർ ചെയ്യാൻ നേരത്തെ തീരുമാനിച്ചതാണെന്നും അതു മനസ്സിലാക്കിയാണ് ഷോൺ ജോർജിൻ്റെ നാടകമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. വിഷയത്തിൽ ബിജെപിക്ക് മറുപടി നൽകാൻ കേരള കോൺഗ്രസ് എമ്മും തയ്യാറെടുക്കുകയാണ്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…