Categories: Uncategorized

സഫല ജീവിതത്തിന്റെ നക്ഷത്രത്തിളക്കവുമായി സഫലം – കൂട്ടിക്കൽ ഗ്രാമപഞ്ചായത്തും വയോജനക്ലബ്ബും ചേർന്ന് 2025 വയോജന കലോത്സവം സംഘടിപ്പിച്ചു

കൂട്ടിക്കൽ : കൂട്ടിക്കൽ ഗ്രാമപഞ്ചായത്തും വയോജനക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച സഫലം 2025 വയോജനകലോത്സവം നാടിന് മറക്കാനാവാത്ത അനുഭവമായി മാറി. ഒരായുഷ്ക്കാലം മുഴുവൻ കുടുംബത്തിനും നാടിനും വേണ്ടി അത്യദ്ധ്വാനം ചെയ്ത് ജീവിത സായാഹ്നത്തിലൂടെ കടന്നു പോകുന്ന മുതിർന്നപൌരന്മാർ സംഗീതവും നൃത്തവും ദൃശ്യാവിഷ്ക്കാരങ്ങളുമായി നിറഞ്ഞാടിയപ്പോൾ സഫലം-2025 വയോജന കലോത്സവം നാടിന് ഉത്സവമായി മാറി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി മുന്നൂറോളം പേർ കലോത്സവത്തിൽ പങ്കാളികളായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ച വ്യക്തികളെ കലോത്സവത്തിൽ വച്ച് മൊമെന്റോ നൽകി ആദരിച്ചു. കൂട്ടിക്കൽ സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കലോത്സവത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വയോജന കമ്മീഷൻ അംഗം പ്രൊഫ. ലോഷസ് മാത്യു കലോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി എസ് സജിമോൻ, ജെസ്സി ജോസ്, വിനോദ് കെ എൻ അംഗങ്ങളായ ജേക്കബ് ചാക്കോ, എം വി ഹരിഹരൻ, രജനി സലിലൻ, സിന്ധു മുരളീധരൻ, ആൻസി അഗസ്റ്റിൻ, മായ റ്റി എൻ, സൌമ്യ ഷെമീർ, കെ എസ് മോഹനൻ സെക്രട്ടറി ഗിരിജാകുമാരി അയ്യപ്പൻ, സി.ഡി.എസ്. ചെയർപേഴ്സൺ ആശാബിജു, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു എസ് വയോജന ക്ലബ്ബ് ഭാരവാഹികളായ പി കെ സണ്ണി, ജോസ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിതാ രതീഷ് നിർവഹിച്ചു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago