Categories: kottayam

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം – സെമിനാര്‍ നടന്നു


കാഞ്ഞിരപ്പളളി : മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്‍റെ പ്രതിരോധത്തിനും ലഘൂകരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന വിവിധ പരിപാടികളെക്കുറിച്ച് വിശദീകരിക്കുന്നതിനും ഈ വിഷയത്തില്‍ ജനപ്രതിനിധികള്‍ക്കുളള അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനുമായി ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും, തദ്ദേശസ്വയംഭണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത സെമിനാര്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു.

ജനവാസമേഖലയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ക്യഷി യ്ക്കും അപകടകാരികളായ കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന മിഷന്‍ വൈല്‍ഡ് പിഗ് നെകുറിച്ച് അസിസ്റ്റന്‍റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ ശ്യാം മോഹന്‍ലാല്‍ ഐ.എഫ്.എസ,് കോട്ടയം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ജില്ലാ കോഡിനേറ്ററുമാരായ ജോണ്‍ മാത്യൂ എന്നിവര്‍ വിശദീകരിച്ചു.കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് ഓരോ പഞ്ചായത്തിലും കൂടുതല്‍ ഷൂട്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും നിയമ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്നും, കുരങ്ങ് ശല്യം രൂക്ഷമായതിനാല്‍ കുരങ്ങിനെ ഒന്നാം പട്ടികയില്‍ പെടുത്തുകയും നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തിലേക്ക് ആക്കി മാറ്റുകയും ചെയ്ത കേന്ദ്ര വനം പരിസ്ഥിതി നിയമം പിന്‍വലിക്കണമെന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് ഉല്‍ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.കെ ശശികുമാര്‍, സുബി സണ്ണി,,സിറില്‍ തോമസ്, ജാന്‍സി സാബു, രേഖ ദാസ്, വൈസ് പ്രസിഡന്‍റുമാരായ സുമി ഇസ്മയില്‍,ഷീലമ്മ ഡോമിനിക്ക് , പി.എന്‍ സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റ്റി.ജെ മോഹനന്‍, ബി.ഡി.ഒ ഫൈസല്‍.എസ്,ജോയിന്‍റ് ബിഡിഒ സിയാദ് റ്റി.ഇ, ഡെപ്യൂട്ടി റേജ് ഓഫീസര്‍ വിനോദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടിമാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

josinjose55@gmail.com

Share
Published by
josinjose55@gmail.com
Tags: #kottayam

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

7 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

9 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

10 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

13 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

14 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

14 hours ago