Categories: Idukki

പെരുവന്താനം പഞ്ചായത്തിൽ കരാർ ജീവനക്കാരിയുടെ പുതുക്കൽ വിവാദം: പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് തീരുമാനം തിരുത്തിയെന്നാരോപിച്ച് ഇന്റേണൽ വിജിലൻസ് ഓഫീസർ പഞ്ചായത്തിൽ എത്തി അന്വേഷണം

പെരുവന്താനം ഗ്രാമപഞ്ചായത്തിലെ കരാർ ജീവനക്കാരിയായ പ്ലാൻ റിസോഴ്‌സ് പേഴ്സൺ റാഷിദ പി. എ.യുടെ കരാർ പുതുക്കലുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നു. പഞ്ചായത്ത് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനത്തോടും ഭരണസമിതിയുടെ അനുമതിയോടും വിരുദ്ധമായി, പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് തീരുമാനം തിരുത്തിയെന്നാരോപിച്ച് ഇന്റേണൽ വിജിലൻസ് ഓഫീസർ പഞ്ചായത്തിൽ എത്തി അന്വേഷണം ആരംഭിച്ചു.

2025 മെയ് 13-ന് ഗ്രാമപഞ്ചായത്ത് കമ്മിറ്റി റാഷിദ പി. എ.യുടെ കരാർ 2026 മാർച്ച് വരെ, ഒരു വർഷത്തേക്ക് പുതുക്കാൻ ഐക്യകണ്ഠേന തീരുമാനിച്ചിരുന്നു. എന്നാൽ, പിന്നീട് പഞ്ചായത്ത് പ്രസിഡന്റുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് 2025 ജൂലൈ 1-ന് റാഷിദയെ ചട്ടവിരുദ്ധമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.

പഞ്ചായത്ത്‌ കമ്മിറ്റി അറിയാതെ തന്നെ പുറത്താക്കിയെന്ന് ആരോപിച്ച് ജീവനക്കാരി ഹൈക്കോടതിയെ സമീപിച്ചപ്പോൾ, പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തു. സ്റ്റേ ഉത്തരവ് വന്നതിനുപിന്നാലെ, ഭരണസമിതിയുടെ തീരുമാനപ്രകാരം ഒരു വർഷത്തേക്ക് പുതുക്കിയ കരാർ, പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ആറുമാസത്തേക്ക് എന്നാക്കി തിരുത്തി രേഖപ്പെടുത്തിയെന്നാണ് ആരോപണം.

ഈ ആരോപണവുമായി ജീവനക്കാരി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ സമീപിച്ചതിനെ തുടർന്ന്, ഇന്റേണൽ വിജിലൻസ് ഓഫീസർ പഞ്ചായത്തിൽ എത്തി ഭരണസമിതി അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.

പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ഒഴിച്ച്, ബാക്കി എല്ലാ ഭരണസമിതി അംഗങ്ങളും “ഒരു വർഷത്തേക്ക് കരാർ പുതുക്കാൻ കമ്മറ്റി തീരുമാനിച്ചതാണ്” എന്ന നിലപാട് നിലനിർത്തി.. കോൺഗ്രസ്‌ അനുഭവമുള്ള ജീവനക്കാരിക്ക് എതിരെ കോൺഗ്രസ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വൈരാഗ്യപൂർവം നടപടി എടുത്തത് കോൺഗ്രസ്‌ പ്രവർത്തകർക്ക് ഇടയിലും പ്രധിഷേധത്തിന് കാരണമായിട്ടുണ്ട്…

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

11 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

13 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

14 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

17 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

17 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

18 hours ago