പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ മലയാള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരള പിറവി ദിനാഘോഷവും, ഒരു വർഷം നീണ്ടു നിൽക്കുന്ന കോഫീ ടേബിൾ സർഗ്ഗ സംവാദവും സംഘടിപ്പിച്ചു . കവയിത്രീയും അധ്യാപികയുമായ ശ്രീമതി രമ ദിലീപ് ഉദ്ഘടനം നിർവഹിച്ചു. അക്ഷരങ്ങളെ സ്നേഹിക്കുകയും, ആദരിക്കുകയും, പ്രണയിക്കുകയും ചെയ്യുന്ന തലമുറയുടെ സൃഷ്ടിയാണ് കോളേജ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. വരുന്ന ഒരു വർഷം എല്ലാ വെള്ളിയാഴ്ചയും കോഫീ ടേബിൾ സർഗ്ഗ സംവാദം കോളേജിൽ നടത്തും. സാഹിത്യം, സിനിമ, കല, സംഗീതം തുടങ്ങിയ മേഖലകളിൽ അധ്യാപകരും, വിദ്യാർത്ഥികളും അവതരണങ്ങൾ നടത്തും. അക്ഷര മുഖം, പനോരമ, മൊഴിച്ചെപ്പ്, ലക്‌സികോൺ ലോഞ്ച്, ലിറ്റററി സ്പാർക് എന്നിങ്ങനെ വിവിധ പേരുകളിലാവും അവതരണം.
കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അദ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു, ബോബി കെ മാത്യു, രതീഷ് പി ആർ, പ്രോഗ്രാം കോർഡിനേറ്റർ അനുരാഗ് പി, ജോയിന്റ് കോർഡിനേറ്റർമാരായ റ്റിജോമോൻ ജേക്കബ്, അഞ്ജലി ആർ നായർ, ഷാന്റിമോൾ എസ്, അശ്വനി ജെയ്സി, ജിനു തോമസ്, ബിന്ദു പി ആർ എന്നിവർ സംസാരിച്ചു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…