കുഴിയടയ്ക്കൽ ജോലി വെറും തട്ടിക്കൂട്ട് ആയതിന്റെ കാഴ്ചമുണ്ടക്കയം പൈങ്ങണാ വളവിലെ കുഴി.കഴിഞ്ഞ മാസം കേരള ടുഡേ ന്യൂസിന്റെ പരാതിയിൽ കഴിഞ്ഞ ദിവസം ഈ കുഴി മരാമത്ത് ദേശീയ പാത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മൂടിയിരുന്നു. പരാതികളും വാർത്തയും ആകുമ്പോൾ ഇങ്ങനെ കുഴി മൂടുകയും അടുത്ത ദിവസം കുഴി അതേപടി തെളിയുകയും ചെയ്യുന്ന കാഴ്ചയാണ് ഇത്തവണയും..
കൊട്ടാരക്കര – ദിണ്ഡിഗല്‍ ദേശീയപാതയില്‍ ഏറ്റവും അപകട സാധ്യതയുള്ള പ്രദേശമാണ് പൈങ്ങണയിലെ കൊടും വളവ്. ദിനം പ്രതി നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നത്. അപകടവളവ് നിവര്‍ത്തി പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാലങ്ങളായി നാട്ടുകാര്‍ പ്രക്ഷോഭം ഉള്‍പ്പടെ സംഘടിപ്പിച്ചിട്ടും ഫലം കണ്ടിരുന്നില്ല. വളവ് നിവര്‍ത്തിയാല്‍ അപകടങ്ങള്‍ കുറക്കാന്‍ സാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. ദേശീയ പാതയില്‍ പൈങ്ങണ എസ്.എൻ.ഡി.പി കവല മുതല്‍ 31ാം മൈല്‍ വേ ബ്രിജ് വരെയുള്ള ഭാഗത്ത് ആറു വളവുകളിലായി അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്.
മുണ്ടക്കയം ബസ് സ്റ്റാൻഡ് കവാടത്തിലും കുഴി രൂപപ്പെടുകയും ഇത് കഴിഞ്ഞ മാസം മൂടുകയും ചെയ്തിരുന്നു, കുഴി അതേപടി തെളിയുകയും ചെയ്യുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…