കുമളി മേഖലയില്‍ ശനിയാഴ്ച രാത്രിമുതല്‍ അതിശക്തമായ മഴയാണ് പെയ്തത്. കനത്തമഴയ്ക്കിടെ റോഡിലേക്ക് വീണ മണ്‍കൂനയില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു. പറപ്പിള്ളിവീട്ടില്‍ തങ്കച്ചന്‍ ആണ് മരിച്ചത്. കുമളി-ആനവിലാസം റോഡില്‍ വെള്ളാരംകുന്നില്‍ ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു അപകടം.
ശനിയാഴ്ച രാത്രി ഏഴുമുതല്‍ കുമളി മേഖലയില്‍ കനത്ത മഴയായിരുന്നു. ഇതിനിടെ കടയടച്ച് വീട്ടിലേക്ക് പോവുന്നതിനിടെയാണ് തങ്കച്ചന്‍ അപകടത്തില്‍പ്പെട്ടത്. മഴ കാരണം റോഡിലേക്ക് വീണ കല്ലും മണ്ണും ശ്രദ്ധയില്‍പ്പെടാതെ സ്‌കൂട്ടര്‍ ഇതിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. തങ്കച്ചന്റെ തലയടക്കം മണ്ണില്‍കുടുങ്ങിപ്പോയെന്നാണ് വിവരം. മൃതദേഹം കട്ടപ്പന ഗവ. ആശുപത്രിയിലേക്ക് മാറ്റി.
കനത്തമഴയെ തുടര്‍ന്ന് കുമളിയിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. വീടുകളിലും കടകളിലും വെള്ളംകയറി. വീട്ടില്‍ കുടുങ്ങിയ നാലംഗ കുടുംബത്തെ നാട്ടുകാരും പോലീസും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. കുമളി ടൗണ്‍, ഹോളിഡേ ഹോം പരിസരം, വലിയകണ്ടം, ഒന്നാം മൈല്‍, പെരിയാര്‍ കോളനി എന്നിവിടങ്ങളിലാണ് വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായത്.
രാത്രി പതിനൊന്നോടെ ഹോളിഡേ ഹോമിനുസമീപമുള്ള വീട്ടില്‍ കണ്ണന്‍, ഭാര്യ ഷീന, മക്കളായ അനന്യ, അമയ എന്നിവരാണ് കുടുങ്ങിയത്. നാട്ടുകാരും കുമളി പോലീസും ചേര്‍ന്ന് വടംകെട്ടി സാഹസികമായാണ് നാല് പേരെയും സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിച്ചത്. പലയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…