കാഞ്ഞിരപ്പള്ളി: ദേശീയപാത 183 യില്‍ കാഞ്ഞിരപ്പള്ളി പൂതക്കുഴി ഭാഗത്ത് കലുങ്കിന്റെ പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണങ്ങള്‍ കർശനമായി പാലിക്കണമെന്ന് ദേശീയപാത വിഭാഗം അധികൃതര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭാഗത്ത് ഒരു വശത്തുകൂടി മാത്രമാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ വാഹനങ്ങള്‍ നിരതെറ്റിച്ച് വരുന്നത് റോഡില്‍ ഗതാഗത കുരിക്ക് സൃഷ്ടിക്കുന്നുണ്ട്. ഇത് മൂലം ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതവും തടസപ്പെടുന്ന സാഹചര്യമാണുള്ളത്.
എരുമേലി ഭാഗത്ത് നിന്നും കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കുറുവാമൂഴിയില്‍ നിന്നോ, പട്ടിമറ്റത്തു നിന്നോ ഇടത്തോട്ട് തിരിഞ്ഞു പോകണം. മുണ്ടക്കയം ഭാഗത്തു നിന്ന് ഈരാറ്റുപേട്ട, പാലാ, എറണാകുളം ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് പാറത്തോട് നിന്നും പൊടിമറ്റം ജംങ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡില്‍ പ്രവേശിക്കാം. പൊന്‍കുന്നം ഭാഗത്തുനിന്ന് എരുമേലി, മുണ്ടക്കയം, തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയുടെ സമീപത്ത് സമീപത്തുനിന്നും റ്റി.ബി. റോഡിലൂടെ ചള്ളവയല്‍ വഴിയോ പട്ടിമറ്റം വഴിയോ എരുമേലി റോഡില്‍ പ്രവേശിക്കാന്‍ കഴിയും. വാഹനങ്ങള്‍ തിരിയുന്നതിനുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതായി ദേശീയപാത വിഭാഗം അധികൃതര്‍ അറിയിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…