Categories: Uncategorized

കാരുണ്യ പദ്ധതിയെ തകർത്ത ഇടതു സർക്കാരിന് ജനം മാപ്പു കൊടുക്കില്ല: സജി മഞ്ഞക്കടമ്പിൽ



ഈരാറ്റുപേട്ട: കഴിഞ്ഞ 9 വർഷമായി ഇടതു സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റുകളിലെ പത്തിലൊന്ന് കാര്യങ്ങൾ പോലും നടപ്പാക്കാതെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടായി വാഗ്ദാനപെരുമഴ മാത്രമാണ് സംസ്ഥാന ബഡ്ജറ്റ് എന്ന്ത്യണമുൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന കെ എം മണിസാർ തുടക്കം കുറിച്ച് കേരളത്തിലെ ലക്ഷോപലക്ഷം സാധാരണക്കാർക്ക് ലഭ്യമാക്കിയിരുന്ന കാരുണ്യ ചികിത്സാ സഹായ പദ്ധതി അട്ടിമറിച്ച ഇടതു സർക്കാരിന് കേരളത്തിലെ പാവപ്പെട്ടവർ മാപ്പ് നൽകില്ല എന്നും സജി കൂട്ടിച്ചേർത്തു.

എൽഡിഎഫ് മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരം ഏറ്റെടുത്തപ്പോൾ കെഎം മാണി ആവശ്യപ്പെട്ട ഒരേയൊരു കാര്യം കാരുണ്യ പദ്ധതിയെ കൊല്ലരുത് എന്നതായിരുന്നു എന്നും സജി പറഞ്ഞു .

മാണി സാറിന്റെ മരണശേഷം എൽഡിഎഫ് മന്ത്രിസഭയിൽ കേരളാ കോൺഗ്രസ് (എം) പ്രതിനിധിയായ മന്ത്രി റോഷി അഗസ്റ്റ്യൻ ക്യാബിനറ്റിൽ ഈ വിഷയം അവതരിപ്പിക്കാനോ
മാണിസാർ തുടക്കം കുറിച്ച കാര്യണ്യ ചികിൽസ സഹായ പദ്ധതി പുനർ ആരംഭിക്കുവാനോ ഉളള ശ്രമം പോലും നടത്താത്ത മന്ത്രി കെ.എം.മാണിയോട് മാപ്പ് പറഞ്ഞ്  രാജി വെക്കുകയാണ് വേണ്ടതെന്നും സജി ആവശ്യപ്പെട്ടു.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാർഷിക വിളകളുടെ വില തകർച്ചയും അഴിമതിയും ശബരിമല സ്വർണ്ണ കൊള്ളയും ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ വിലയിരുത്തി കഴിഞ്ഞ 10 വർഷമായി നടക്കുന്ന ദുർഭരണം അവസാനിപ്പിക്കുമെന്നും  പറഞ്ഞു.

  തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം  നേതൃയോഗം ഇരറ്റുപേട്ട പാർട്ടി ഓഫീസിൻ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ധേഹം.

നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് കീഴേടം അധ്യക്ഷത വഹിച്ചു.

നോബി ജോസ്, റഷീദ് കെ.എം, അബ്ദുൾ നിയാസ്, ഹാഷിം മേത്തർ, കെ.എം. കുര്യൻ, നിസ്സാർ കെ.പി , സക്കീർ ചെമ്മരപ്പള്ളിൽ, ജോയി സെബാസ്റ്റ്യൻ, റ്റി.എം.ഇബ്രാഹിം, നിസ്സാർ എം.എസ്, റെജി ജോർജ്, എം.കെ. റഷീദ്, ഷിഹാബുദിൻ , ജോയി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago