പാറത്തോട് പഞ്ചായത്തിൽ പാറമടകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ, പാറമട വിരുദ്ധ സമിതി യോഗം ചേർന്നു
കാഞ്ഞിരപ്പള്ളി:പാറത്തോട് പഞ്ചായത്തിൽ പാറമടകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ . ജനരോഷം ശക്തമാകുന്നു
പാറത്തോട് പഞ്ചായത്തിൽ ഒൻപതാം വാർഡിൽ നാലോളം പാറമടകൾ തുടങ്ങാനുള്ള നീക്കത്തിനെതിയും അതിൽ ഒരു പാറമടയ്ക്ക് അനുവാദം നേടുന്നതിനുള്ള നടപടിക അവസാനഘട്ടത്തിൽ ആണ് നിലവിൽ എന്നാണ് അറിയുന്നത് . പാറമട തുടങ്ങിയാൽ 9 , 12 , 13 (ഇടക്കുന്നം , പാലമ്പ്ര , കാരികുളം) വാർഡുകളിലെ താമസക്കാരെയാണ് കാര്യമായി ബാധിക്കുന്നത് എന്ന് പ്രദേശവാസികൾ പറഞ്ഞു . പ്രദേശവാസികളുടെ സാധാരണ ജീവിതം താറുമാറാക്കുന്ന ഇ പ്രവർത്തിയിൽ നിന്നും പിന്മാറണമെന്ന് നാട്ടുകാർ ആവശ്യപെടുന്നു. പാറമട പ്രതിരോധ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായി ഇടക്കുന്നം CSI പാരിഷ് ഹാളിൽ പാറമട വിരുദ്ധ സമിതി നേത്യത്തിൽ ആലോചന യോഗം ചേർന്നു,വിവിധ സാമൂദായിക രാഷ്ട്രീയ നേതാക്കൻമാർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു