വാഗമൺ: ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജുകളിൽ ഒന്നായ വാഗമൺ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്നു മാസം പിന്നിടുന്നു. അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ ഡിസംബറിലാണ് പാലം താൽക്കാലികമായി അടച്ചത്. എന്നാൽ മധ്യവേനൽ അവധി ആരംഭിച്ചിട്ടും പാലം സഞ്ചാരികൾക്കായി തുറന്നു കൊടുക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.
അറ്റകുറ്റപ്പണികൾ നീളുന്നു
സുരക്ഷാ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കുമായി പാലം അടയ്ക്കുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ തുറക്കുമെന്നായിരുന്നു അധികൃതർ നൽകിയിരുന്ന പ്രാഥമിക അറിയിപ്പ്. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ഗ്ലാസുകൾ ഉപയോഗിച്ച് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. നിർമ്മാണത്തിലെ സങ്കീർണ്ണതയും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതിനാൽ പണികൾ അനിശ്ചിതമായി നീളുന്നതായാണ് സൂചന.
ടൂറിസം വരുമാനത്തിൽ വൻ ഇടിവ്
ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സും ചേർന്നാണ് കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്കിൽ ഈ ചില്ലുപാലം ഒരുക്കിയത്. വാഗമണ്ണിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു ഈ പാലം. നിലവിൽ അഡ്വഞ്ചർ പാർക്കിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും പാലം കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. ഇത് ഡിടിപിസിയുടെ ടൂറിസം വരുമാനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…