Categories: Mundakayam

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും, മെഗാ കുടുംബ മേളയും ഇന്ന് ജൂലൈ 29 ന് സി.എസ്.ഐ പാരിഷ് ഹാളിൽ


പ്രിയപ്പെട്ടവരെ,
കിഴക്കൻ കേരളത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണ് മുണ്ടക്കയം. വ്യാപാരവും വ്യവസായവും ഉപജീവനത്തിനുള്ള മാർഗ്ഗമായി തിരഞ്ഞെടുത്ത കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ ചെറുകിട വ്യാപാരികൾ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ട്രേഡ് യൂണിയൻകാരുടെയും പീഡനത്തിനും ക്രൂരതകൾക്കും വിധേയമായി തൊഴിൽ തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിൽ എത്തിയപ്പോൾ അവർക്ക് താങ്ങായി തണലായി രൂപംകൊണ്ട സംഘടനയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. 1980 കാലഘട്ടത്തിൽ തൃശ്ശൂർ മാർക്കറ്റിൽ നടന്ന ഐതിഹാസിക സമരത്തിന്റെ വിജയത്തിൻ്റെ ഫലമായിട്ടാണ് നമ്മുടെ സംഘടന രൂപം കൊണ്ടത്. ആ കാലഘട്ടത്തിൽ തന്നെ മുണ്ടക്കയത്തും സംഘടന രൂപീകൃതമായി. ആദ്യകാലങ്ങളിൽ സംഘടനയ്ക്ക് നേതൃത്വം നൽകിയ ക്രാന്തദർശികൾ ആയ നേതാക്കന്മാരുടെയും പ്രവർത്തകരുടെയും അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് നാം ഇന്ന് കാണുന്ന സംഘടനയുടെ ശക്തിയും കെട്ടുറപ്പും. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെ ശക്തമായ സമര പോരാട്ടങ്ങൾ നടത്തിയാണ് ഇന്ന് വ്യാപാരികൾക്ക് സ്വതന്ത്രമായി കച്ചവടം നടത്തുവാനുള്ള സാഹചര്യം ഒരുക്കിയത്.
കാലാകാലങ്ങളിൽ മാറി മാറി വന്നിട്ടുള്ള സർക്കാരുകൾ അടിച്ചേൽപ്പിച്ചിട്ടുളള കരിനിയമങ്ങൾ വ്യാപാരികൾക്ക് ദോഷകരമായി ഭവിച്ചപ്പോൾ അതിശക്തമായ സമരങ്ങൾ കൊണ്ടാണ് വിജയം കൈവരിക്കാൻ ആയത്. അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തെ സംസ്ഥാനത്തിൻ്റെ കരുത്തുറ്റ നേതാക്കന്മാരുടെ പ്രവർത്തനഫലമായി രാജ്യത്തെ ഏറ്റവും വലിയ സംഘടിത ശക്തിയായി നമ്മുടെ സംഘടന വളർന്നു കഴിഞ്ഞു. രാഷ്ട്രീയ സാമുദായിക ചേരിതിരിവുകൾ ഇല്ലാതെ എല്ലാ അംഗങ്ങളെയും ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുവാൻ നമ്മുടെ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. മുണ്ടക്കയം യൂണിറ്റിനെ സംബന്ധിച്ചിടത്തോളം ആരംഭ കാലഘട്ടത്തിൽ ഉണ്ടായിരുന്ന സാഹചര്യത്തിൽ നിന്നും അംഗബലം കൊണ്ടും പ്രവർത്തന മികവുകൊണ്ടും നമ്മുടെ സംഘടന ബഹുദൂരം വളർന്നു കഴിഞ്ഞു. പൊതുസമൂഹത്തിലും രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലും ഒഴിവാക്കാനാവാത്ത ഒരു ശക്തിയായി നമ്മുടെ സംഘടന മാറിക്കഴിഞ്ഞു എന്നുള്ളത് നമുക്കേവർക്കും അഭിമാനകരമാണ്.
നമ്മുടെ യൂണിറ്റിൽ 600 ൽ പരം അംഗങ്ങളും, പോഷക സംഘടനകളായ യൂത്ത് വിംഗും, വനിതാ വിംഗും സജീവമായി പ്രവർത്തിച്ചുവരുന്നു. ഭരണഘടന അനുശാസിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ജനാധിപത്യപരമായ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതി കാലാകാലങ്ങളായി സംഘടനയെ ശക്തമായി മുന്നോട്ടു നയിക്കുന്നു. വിവിധ പ്രവർത്തനങ്ങളിലൂടെ അംഗങ്ങളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന നമ്മുടെ സംഘടനനിർധനരും നിരാലംബരുമായ ആയിരക്കണക്കിന് ആളുകൾക്ക് വിവിധ ജീവകാരുണ്യ പദ്ധതിയിലൂടെ സഹായം നൽകിവരുന്നു. വിദ്യാർത്ഥികൾക്ക് എല്ലാവർഷവും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തിവരുന്നു. സമൂഹത്തിലെ നാടൊന്നിക്കുന്ന ധനസമാഹരണ യജ്ഞത്തിൽ സംഘടനയിലെ അംഗങ്ങൾ വലിയ പങ്കു വഹിക്കുന്നു.
ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം വ്യാപാരി കുടുംബാംഗങ്ങൾ ഒന്നിക്കുന്ന കുടുംബസംഗമം ‘വിസ്‌മയം 2K25’ 2025 ജൂലൈ 29 ചൊവ്വാഴ്‌ച വിപുലമായ പരിപാടികളോടുകൂടി മുണ്ടക്കയം സി.എസ്.ഐ പാരിഷ് ഹാളിൽ വച്ച് നടത്തുകയാണ്.
ബഹു. തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ, ബഹു. എം.പി.ശ്രീ.ആൻ്റോ ആൻ്റണി, ബഹു. എം.എൽ.എ ശ്രീ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ശ്രീ.രാജു അപ്‌സര, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി രേഖാദാസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നു. പ്രസ്തുത പരിപാടിയിൽ വ്യാപാരികളുടെ മക്കളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർക്കുള്ള അവാർഡ് വിതരണം, മുൻ പ്രസിഡണ്ട് പി.എസ് ബെഞ്ചമിൻ അനുസ്‌മരണാർത്ഥം നടത്തുന്ന ഡയാലിസിസ് കിറ്റ് വിതരണം, കുടുംബസദസ്സുകൾക്ക് ആസ്വാദ്യകരമായ ക്ലാസുകൾ, മ്യൂസിക് ഷോയോടു കൂടിയ സംഗീത നൃത്തവിരുന്ന് മനശാസ്ത്രവും മാജിക്കും കൊണ്ട് കാണികളെ അത്ഭുതപ്പെടുത്തുന്ന മെൻ്റലിസം, വിഭവസമ്യദ്ധമായ സ്നേഹവിരുന്ന് എന്നിവ ഈ കുടുംബസംഗമം അവിസ്‌മരണീയമാക്കും. വ്യാപാരി വ്യവസായി പ്രമുഖരും, അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ‘വിസ്‌മയം 2K25’ നമ്മുടെ ഒത്തൊരു മയുടെയും സംഘടന ശക്തിയുടെയും വേദിയായി മാറ്റിയെടുക്കുവാൻ എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

13 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

15 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

16 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

19 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

19 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

20 hours ago